You are Here : Home / USA News

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലൊജിസ്റ്റിക്‌സ് മലയാളി കുടുംബ സംഗമം

Text Size  

Story Dated: Wednesday, November 21, 2018 10:56 hrs UTC

ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്‌സില്‍ ജോലി ചെയ്യുന്ന മലയാളികളുടെയും ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചവരുടേതുമായ കുടുംബ സംഗമം ഡിസംബര്‍ ഒന്നാം തീയതി ശനിയാഴ്ച്ച വൈകിട്ട് 5:00 മണി മുതല്‍ മുംബൈ സ്‌പൈസസ് ഇന്ത്യ കിച്ചണില്‍ (1727 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക് 10710) വെച്ച് നടക്കുന്നതാണ്. വിവിധ കലാപരിപടികള്‍, വിഭവസമൃദ്ധമായ ഡിന്നര്‍, ഈ വര്‍ഷം വിരമിക്കുന്നവരെ ആദരിക്കല്‍ എന്നിവ സംഗമത്തിലെ പ്രധാന ഇനങ്ങളാണ്. എല്ലാ വര്‍ഷവും ഒരിക്കല്‍ മാത്രം സംഘടിപ്പിക്കുന്ന ഈ സംഗമത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ ട്രാന്‍സിറ്റിലെ എല്ലാ മലയാളി ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ ചെറിയാന്‍ (ജനറല്‍ കണ്‍വീനര്‍) 914 4739650, ജയിംസ് മാത്യു (ട്രഷറര്‍) 914 376 3485, ജയപ്രകാശ് നായര്‍ (പബ്ലിക് റിലേഷന്‍സ്) 845 507 2621.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.