You are Here : Home / USA News

അഡ്വ: ഫ്രാന്‍സിസ് ജോര്‍ജിന് ഡിട്രോയിറ്റിലെ പൗരാവലിയുടെ സ്വീകരണം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, November 16, 2018 06:05 hrs EST

ഡിട്രോയിറ്റ്: കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായിരുന്ന കെ. എം. ജോര്‍ജിന്റെ മകനും, മുന്‍ ഇടുക്കി ലോക്‌സഭാ എം. പി. യുമായ അഡ്വ: ഫ്രാന്‍സിസ് ജോര്‍ജിന്, മിഷിഗണിലെ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ പൗരാവലി സ്വീകരണം നല്‍കുന്നു. നവംബര്‍ 19 വൈകിട്ട് 7 മണിക്ക് മിഷിഗണിലെ സ്റ്റെര്‍ലിങ്ങ് ഹൈറ്റ്‌സിലുള്ള നാഷണല്‍ ഗ്രോസേര്‍സ് ഇന്ത്യാ റെസ്റ്റോറന്റില്‍ (33148 Ryan Rd, Sterling Heights, MI) വച്ചാണ് സ്വീകരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. എല്ലാ മലയാളികളേയും സംഘാടകര്‍ സ്വാഗതം ചെയ്തു. ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ പനങ്കാവില്‍, ദി കേരളാ ക്ലബ് ഓഫ് ഡിട്രോയിറ്റ് പ്രസിഡന്റ് സുജിത് മേനോന്‍, മിഷിഗണ്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് മാത്യൂ ഉമ്മന്‍ തുടങ്ങിയ നേതാക്കളും അംഗങ്ങളും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജേക്കബ് എം. ചാക്കോ 586 808 4801, മാത്യൂ ഉമ്മന്‍ 248 709 4511.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More