You are Here : Home / USA News

ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, November 15, 2018 06:06 hrs EST

ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ വാര്‍ഷിക കണ്‍വെന്‍ഷന്‍ നവംബര്‍ 16, 17,18 (വെള്ളി,ശനി, ഞായര്‍ ) തീയതികളില്‍ നടത്തപ്പെടുന്നു. ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810, Almeda Genoa Rd, TX 77048) വച്ച് നടത്തപെടുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ വെള്ളി ശനി ദിവസങ്ങളില്‍ വൈകുന്നേരം 6:30 ക്കു ഗാന ശുശ്രൂഷയോടു കൂടി ആരംഭിക്കും. ഞായറാഴ്ച രാവിലെ 8:30 യ്ക്കു ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷ ( മലയാളം) മദ്ധ്യേ കണ്‍വെന്‍ഷന്റെ കടശ്ശി പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികരിലൊരാളും പ്രമുഖ കണ്‍വെന്‍ഷന്‍ പ്രസംഗകനും മാര്‍ത്തോമാ സുവിശേഷ പ്രസംഗസംഘം മുന്‍ ജനറല്‍ സെക്രട്ടറിയുമായ റവ.ജോര്‍ജ് വര്‍ഗീസ് (പുന്നയ്ക്കാട്) വചന പ്രഘോഷണം നടത്തുന്നതുമായിരിക്കും. ദൈവവചനത്തിന്റെ ആഴമേറിയ മര്‍മ്മങ്ങളെ ശ്രവിപ്പാനും അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും കണ്‍വെന്‍ഷന്‍ യോഗങ്ങളിലേക്കു ക്ഷണിക്കുന്നുവെന്നു ഇടവക ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്, റവ. ജേക്കബ് പി .തോമസ് (വികാരി) 832 898 8699 റവ. ഫിലിപ്പ് ഫിലിപ്പ് (അസി. വികാരി) 713 408 7394

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.