You are Here : Home / USA News

നവകേരള നിര്‍മ്മിതിയില്‍ പങ്കുകാരാകണമെന്ന് സതീഷ്ബാബു പയ്യന്നൂര്‍

Text Size  

Story Dated: Monday, November 12, 2018 11:20 hrs UTC

ജോര്‍ജ്ജ് ഓലിക്കല്‍

ഫിലാഡല്‍ഫിയ: കേരള പിറവിയുടെ 62ാം വാര്‍ഷികം ഫിലാഡല്‍ഫിയായിലെ മലയാളിസംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം നവംബര്‍ 4-ന് ശനിയാഴ്ച നോര്‍ത്ത്ഈസ്റ്റ്ഫിലാഡല്‍ഫിയായിലെ സ്‌പൈസ് വില്ലേജ് റസ്റ്റോറന്റ്ഹാളിലെ ഐ.വി ശശി നഗറില്‍ ആഘോഷപുര്‍വ്വം കൊണ്ടാടി. ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച സാംസ്ക്കാരിക സമ്മേളനത്തില്‍ അതിഥിയായെത്തിയ കേരളത്തിലെ സുപ്രസിദ്ധ സാഹിത്യകാരന്‍ സതീഷ്ബാബു പയ്യന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സമകാലിക കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ജാതീയവേര്‍തിരുവുകളും അതിലൂടെയുള്ള രാഷ്ട്രീയ മുതലെടുപ്പുകളുമെന്നും നവകേരള നിര്‍മ്മിതിയില്‍ അമേരിക്കയിലെ മലയാളികുടിയേറ്റ സമൂഹത്തിന്റെ ആത്മാര്‍ത്ഥമായസഹകരണം ഉണ്‍ടാകണമെന്നും സതീഷ് ബാബുപറഞ്ഞു.

സാംസ്ക്കാരിക സമ്മേളനത്തില്‍വിന്‍സന്റ് ഇമ്മാനുവല്‍ (ഓണാഘോഷ ചെയര്‍മാന്‍) സംഘടന പ്രതിനിധികളായ ജോര്‍ജ്ജ് ഓലിക്കല്‍ (പമ്പ), ജോബി ജോര്‍ജ്ജ് (കോട്ടയം അസ്സോസിയേഷന്‍), ജീമോന്‍ ജോര്‍ജ്ജ് (ഏഷ്യന്‍ അഫേഴ്‌സ്) തോമസ് പോള്‍ (ഫ്രണ്‍ട്‌സ് ഓഫ് തിരുവല്ല), സുരേഷ് നായര്‍ (ഫ്രണ്‍ട്‌സ് ഓഫ് റാന്നി), ജോര്‍ജ്ജ് നടവയല്‍, (പിയാനോ), പി.കെ സോമരാജന്‍ (എസ്.എന്‍.ഡി.പി), ജോര്‍ജ്ജ് കടവില്‍ (മേള), റജി ജോസഫ് (ഫില്‍മ), ഫീലിപ്പോസ് ചെറിയാന്‍, ടി.ജെ തോംസണ്‍ എന്നിവര്‍കേരള ദിനാശംസകള്‍ നേര്‍ന്നു. അലക്‌സ് തോമസ് സ്വാഗതവും, രാജന്‍ സാമുവല്‍ നന്ദിപ്രകാശനവും നടത്തി.റോണി വറുഗീസ് പൊതുയോഗം നിയന്ത്രിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് സതീഷ്ബാബു പയ്യന്നൂരിന്റെ നേതൃത്വത്തില്‍ ആത്മകഥ രചന കളരി സംഘടിപ്പിച്ചു. കുടിയേറ്റ ജീവിതത്തിലെ ഓര്‍മ്മകളും അനുഭവങ്ങളുംകോര്‍ത്തിണക്കിആത്മകഥരചന എങ്ങനെ സാദ്ധ്യമാക്കാമെന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കി.

സെമിനാറില്‍ പ്രൊഫസര്‍ കോശി തലയ്ക്കല്‍, മുരളി. ജെ നായര്‍,നീന പനയ്ക്കല്‍, എം.പി ഷീല, ജോര്‍ജ്ജ് നടവയല്‍, അലക്‌സ് തോമസ്, ഫാദര്‍ ഫിലിപ്പ് മോഡയില്‍, അനിത പണിക്കര്‍, പി.കെ സോമരാജന്‍, സുരേഷ് നായര്‍, അനില്‍കുമാര്‍ കുറുപ്പ് എന്നിവര്‍ കുടിയേറ്റ ജീവിതാനുഭവങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. ജോര്‍ജ്ജ് ഓലിക്കല്‍ മോഡറേറ്ററായിരുന്നു. കേരളത്ത നിമയാര്‍ന്ന കലാസംസ്ക്കാരിക പരിപാടികള്‍ക്ക് സുമോദ് നെല്ലിക്കാല നേതൃത്വം നല്‍കി. സാബു പാമ്പാടിയുടെ നേതൃത്വത്തില്‍ അനൂപ് ജോസഫ്,സുമോദ് നെല്ലിക്കാല, റജിജോസഫ്, ജെയിസണ്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച സംഗീത വിരുന്നും, ഐശ്വര്യ ബിജുവിന്റെ കവിതാ പരായണവും ,കേരളദിനാഘോഷത്തിന് ചാരുതയേകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.