You are Here : Home / USA News

നല്ല അറിവുള്ള ഒരാള്‍ക്കേ നല്ല പത്രപ്രവര്ത്തകനാവാന്‍ കഴിയു :കെ.ഉബൈദുള്ള

Text Size  

Story Dated: Saturday, October 26, 2013 02:49 hrs UTC

നല്ല അറിവുള്ള ഒരാള്‍ക്കേ നല്ല പത്രപ്രവര്ത്തകനാവാന്‍ കഴിയുവെന്ന് കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ ത്തകരിലൊരാളായ കെ.ഉബൈദുള്ള അഭിപ്രായപ്പെട്ടു.ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ ത്ത് അമേരിക്ക കൊച്ചിയില്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്. മനോരമയുടെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടരാണ് ഞാന്‍, അതുകൊണ്ട് ദിവസവും പുതിയ തലമുറയിലെ പത്രപ്രവത്തകരുമായും മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമായും ഞാന്‍ ഇടപെടാറുണ്ട്. ഇതില്‍ നിന്നും എനിക്ക് മനസ്സിലായത് വാര്‍ത്തകളുടെ നിലവാരം ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് വളരെ കഷ്ടപ്പെടേണ്ടി വരുന്നു എന്നാണ്. കാരണം പുതുതായി വരുന്നര്‍ക്ക് അങ്ങനൊരു ചിന്ത പലപ്പോഴും ഇല്ലാതെ പോകുന്നു. ദൃശ്യമാധ്യമങ്ങളുമായി അച്ചടിമാധ്യമങ്ങള്‍ക്ക് ഒരു മത്സരത്തില്‍ ഏര്‍പ്പെടെണ്ടി വന്നപ്പോഴാണ് ഇങ്ങനൊരു പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടി വന്നത്.

 

വേഗത്തില്‍ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരിക എന്നതുമാത്രമായി പുതിയ തലമുറയുടെ ലക്ഷ്യം. വാര്‍ത്തകള്‍ പുറത്ത് വരുന്നതിനു മുന്‍പുള്ള വേരിഫിംഗ് എഡിറ്റിംഗ് തുടങ്ങിയവ ഇല്ലാതായി. അതോടൊപ്പം വാര്‍ത്തകളുടെ ലക്ഷ്യം, കൃത്യത, സത്യസന്ധത, എന്നിവക്കൊന്നും സ്ഥാനമില്ലാതായി. വാര്‍ത്തകള്‍ എത്രയും പെട്ടന്ന് ബ്രേക് ചെയ്യുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമായി. വാര്‍ത്തകളുടെ എത്തിക്‌സ് ഉയര്‍ത്തിപ്പിടിക്കാന്‍ ആരുമില്ലാതായി. ഇതൊന്നും ആരു കരുതിക്കൂട്ടി ചെയ്യുന്നതല്ല. പക്ഷേ അത് സംഭവിക്കപ്പെടുന്നു. പുതിയ തലമുറയില്‍ നിന്നും പത്രപ്രവര്ത്തകരാവാന്‍ വരുന്നവര്‍ക്ക് അഭിരുചിയും അറിയാനുള്ള കൌതുകവും കുറഞ്ഞു വരുന്നതായും കാണുന്നുണ്ട്.

 

 

യഥാര്‍ത്ഥ അഭിരുചിയില്ലാത്ത ഒരാള്‍ക്ക് മികച്ച പത്രപ്രവര്‍ത്തകനാവാന്‍ കഴിയില്ല. ട്രെയിനിംഗ് കൊണ്ട് മാത്രം ആരും പത്രപ്രവര്ത്തകനവില്ല. ക്രാഫ്റ്റ് മാത്രമാണ് ട്രെയിനിംഗ് സമയത്ത് പഠിപ്പിക്കുന്നത്. നല്ല അറിവുള്ള ഒരാള്‍ക്കേ നല്ല പത്രപ്രവര്ത്തകനാവാന്‍ കഴിയു. വായനാശീലം വളര്‍ത്തിയെടുക്കുക മാത്രമാണ് അതിനുള്ള പോംവഴി. ആനുകാലിക സംഭവവികാസങ്ങളില്‍ അറിവുണ്ടായിരിക്കണം.ഇതൊന്നും ഇല്ലാതെ വാര്‍ത്തകള്‍ കൈകാര്യം ചെയ്താല്‍ അതില്‍ പിഴവുകളുണ്ടാവും.വരും കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ സ്വീകരിക്കാന്‍ മുതിര്‍ന്ന തലമുറയോടൊപ്പം മുന്നേറുന്ന പുതിയ തലമുറ കടന്നു വരണം. അതിനായുള്ള പ്രവര്ത്തങ്ങളാകട്ടെ ഇനി നമ്മുടെ ലക്ഷ്യം. നവംബര്‍ 1, 2, തീയതികളിലായി നടക്കുന്ന പ്രസ്സ് ക്ലബ് ദേശീയ കോണ്‍ഫറന്‍സനു എല്ലാവിധ ആശംസകളും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.