You are Here : Home / USA News

മയാമിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 23, 2013 10:10 hrs UTC

മയാമി: ഭാരതീയ ക്രൈസ്‌തവരില്‍ നിന്നുമുള്ള പ്രഥമ പ്രഖ്യാപിത പരിശുദ്ധനും, സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യയുടെ കാവല്‍ പിതാവുമായ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനൊന്നാം ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ ഒന്ന്‌, രണ്ട്‌ തീയതികളില്‍ സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ആഘോഷപരിപാടികള്‍ക്ക്‌ ഫാ. അലക്‌സാണ്ടര്‍ കുര്യന്‍ (വാഷിംഗ്‌ടണ്‍), സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി ഫാ.ഡോ. ജോയി പൈങ്ങോലില്‍, വികാരി ഫാ. ജോര്‍ജ്‌ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കും. നവംബര്‍ ഒന്നിന്‌ വൈകിട്ട്‌ ആറുമണിക്ക്‌ സന്ധ്യാനമസ്‌കാരം, തുടര്‍ന്ന്‌ ഫാ. ഡോ. ജോയി പൈങ്ങോലിലിന്റെ അദ്ധ്യക്ഷതയില്‍ ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും നടത്തും. കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ പരുമലയിലേക്കുള്ള പതിനായിരങ്ങളുടെ പദയാത്രയെ അനുസ്‌മരിച്ചുകൊണ്ട്‌ കത്തിച്ച മെഴുകുതിരികളും വഹിച്ചുകൊണ്ട്‌ ഭക്തജനങ്ങളുടെ പദയാത്ര പള്ളിയിലേക്ക്‌ പ്രവേശിക്കുന്നതിനെ തുടര്‍ന്ന്‌ ധൂപപ്രാര്‍ത്ഥനയും ആശീര്‍വാദവും നടത്തുന്നതാണ്‌. സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്‌. നവംബര്‍ രണ്ടിന്‌ രാവിലെ 7.45-ന്‌ പ്രഭാത നമസ്‌കാരം, ഫാ. അലക്‌സാണ്ടര്‍ കുര്യന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാന, ഭക്തിനിര്‍ഭരമായ റാസ, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, കൈമുത്ത്‌, നേര്‍ച്ച വിളമ്പ്‌ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്‌. ആദ്യഫല ലേലത്തിനുശേഷം പെരുന്നാള്‍ സദ്യയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി ഫാ. ജോര്‍ജ്‌ ജോണ്‍ (954 680 3077), ട്രസ്റ്റി മോഹന്‍ ചീരന്‍ (305 254 7494), സെക്രട്ടറി സുജ വര്‍ഗീസ്‌ (954 680 7853). സാജന്‍ മാത്യു അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.