ഫീനിക്സ്: അരിസോണയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ പ്രഥമ ആരാധനാലയമായ ഹോളിഫാമിലി ദേവലയം നവംബര്‍ രണ്ടിന് കൂദാശ ചെയ്യപ്പെടും. ഷിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കുന്ന കൂദാശാ ചടങ്ങുകളില്‍ മറ്റ് വൈദീകരും സഹകാര്‍മികരാകും. പുതിയ ദേവാലയത്തിന്റെ അവസാനഘട്ട മിനുക്കുപണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കൂദാശയെ തുടര്‍ന്ന് സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളനത്തില്‍ ആത്മീയ നേതാക്കള്‍ക്കുപുറമെ വിവിധ സാമൂഹ്യ-സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും.
Comments