You are Here : Home / USA News

ഏകദിന സുവിശേഷ യോഗം ന്യൂജേഴ്‌സിയില്‍ 29-ന്‌, സി.വി. ജോര്‍ജ്‌ മുഖ്യപ്രാസംഗികന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 26, 2013 10:33 hrs UTC

ന്യൂജേഴ്‌സ്‌: കര്‍തൃശുശ്രൂഷയിലും സുവിശേഷഘോഷണത്തിലും വര്‍ഷങ്ങളായി നിറഞ്ഞ സാന്നിധ്യമായ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ റോക്ക്‌ലാന്റിന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 29-ന്‌ ഞായറാഴ്‌ച ന്യൂജേഴ്‌സിയിലെ പരാമസിലുള്ള അസീറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെച്ച്‌ വൈകിട്ട്‌ 6 മണി മുതല്‍ 9 മണി വരെ ഏകദിന സുവിശേഷ യോഗം നടത്തപ്പെടുന്നു. ജീവിതസാക്ഷ്യപ്രതിപാദനത്തിലൂടെയും കര്‍തൃവചന ഉദ്‌ഘോഷത്തിലൂടെയും വിശ്വാസി സമൂഹത്തിനു സുപരിചിതനായ സി.വി. ജോര്‍ജ്‌ (മഴുവന്നൂര്‍, എറണാകുളം) മുഖ്യപ്രഭാഷകനായിരിക്കും.

കേരള ക്രൈസ്‌തവ സഭയില്‍ സുവിശേഷ മേഖലയില്‍ സുപരിചിതനായ പ്രൊഫസര്‍ എം.വൈ യോഹന്നാന്‍ (മുന്‍ പ്രിന്‍സിപ്പല്‍, സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌, കോലഞ്ചേരി) രക്ഷാധികാരിയായ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ (CRF) സഭാ-സമുദായ വ്യത്യാസമില്ലാതെ പ്രാര്‍ത്ഥനയുടെ കൂട്ടായ്‌മയില്‍ വിശ്വാസികളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്ന പ്രസ്ഥാനമാണ്‌. രക്ഷകനായ യേശുക്രിസ്‌തുവിലൂടെ ലഭ്യമാകുന്ന പാപ ക്ഷമയും, ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട്‌ സഭാ ഭേദമെന്യേ ഒന്നിച്ച്‌ പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്‌മയായ ക്രസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ ഇന്ന്‌ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ലോകമെങ്ങുമുള്ള മലയാളി സമൂഹത്തില്‍ ഉത്തമ സാക്ഷ്യമായി പ്രവര്‍ത്തിച്ചുവരുന്നു.

 

സഭയോ സമുദായമോ മാറുകയല്ല, മറിച്ച്‌ ഹൃദയങ്ങള്‍ക്കാണ്‌ രൂപാന്തരമുണ്ടാകേണ്ടത്‌. മാനസാന്തരപ്പെട്ടവരുടെ മാനസാന്തരം ഇന്നത്തെ കാലഘട്ടത്തിന്റെ അടിന്തരാവശ്യം എന്നതാണ്‌ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ മൗലീക ചിന്താഗതി. വചനസത്യങ്ങള്‍ ഉദ്‌ഘോഷിക്കുന്ന സുവിശേഷ മഹായോഗത്തിലേക്ക്‌ കുടുംബമായി പ്രാര്‍ത്ഥനയോടെ കടന്നുവരാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിലാസം: Assyrian Orthodox Church, 644 Paramus Rd, Paramus, NJ 07652. (Time 6 PM - 9 PM) കൂടുതല്‍ വിവരങ്ങള്‍ക്ക്‌: എബി തോമസ്‌ (973 641 6260), ഈശോ ജേക്കബ്‌ (201 286 2935), വൈക്ലിഫ്‌ തോമസ്‌ (201 294 7175), സാംകുട്ടി സാമുവേല്‍ (201 692 7753), അലക്‌സ്‌ സി. മാത്യു (201 261 1502), ഏബ്രഹാം മാത്യു (973 704 5680). ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്‌) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.