You are Here : Home / USA News

സൗദി ദേശീയദിനം:നാസ് എയറില്‍ ആഭ്യന്തര ടിക്കറ്റിന് 83 റിയാല്‍

Text Size  

Story Dated: Thursday, September 19, 2013 05:46 hrs UTC

ചെറിയാന്‍ കിടങ്ങന്നൂര്‍

റിയാദ് : സൗദി അറേബ്യയുടെ 83 മത് ദേശീയ ദിനം പ്രമാണിച്ച് ആഭ്യന്തര ടിക്കറ്റുകള്‍ 83 റിയാലിന് നല്‍കുമെന്ന് ബജറ്റ് വിമാന കമ്പനിയായ നാസ് എയര്‍ പ്രഖ്യാപിച്ചു. സൗദിയുടെ ദേശീയ ദിനമായ സെപ്റ്റംബര്‍ 23 ന് നാസ് എയര്‍ സര്‍വീസ് നടത്തുന്ന എല്ലാ ആഭ്യന്തര സെക് ടറുകളിലും വണ്‍വേ ടിക്കറ്റ് നിരക്ക് 83 റിയാല്‍ മാത്രമായിരിക്കും ഈടാക്കുക.

ഇത്തരം ഓഫാറുകള്‍ നല്‍കുന്നതിലൂടെ കുടുംബങ്ങള്‍ക്കും ,വ്യക്ത്തികള്‍ക്കും ഇടയിലെ അകലം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യയുടെ ദേശീയ ദിനത്തില്‍ ഇത് സ്വീകരിച്ചതെന്ന് നാസ് ഗ്രുപ്പ് സി.ഇ.ഒ സുലൈമാന്‍ അല്‍ ഹംദാന്‍ പറഞ്ഞു.

റിയാദ് ,ജിദ്ദ ,ദമ്മാം, അബഹ ,മദീന ,ജിസാന്‍ ,തായിഫ് ,യാന്‍മ്പു എന്നീവടങ്ങളിലേക്ക് ഈ നിരക്കില്‍ യാത്ര ചെയ്യാനാകും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.