You are Here : Home / USA News

സൗദിയില്‍ നാദാ മലയാളി അസോസിയഷന്‍ ഈദ് ഓണാഘോഷം സംഘടിപ്പിച്ചു

Text Size  

Story Dated: Sunday, September 15, 2013 12:20 hrs UTC

ദമ്മാം : സൗദി അറേബ്യയിലെ അല്‍ ഹസ്സയില്‍ പ്രവര്‍ത്തിക്കുന്ന നാദാ മലയാളി അസോസിയേഷന്‍ ഈദ് ഓണം സംഘടിപ്പിച്ചു. രാവിലെ കുട്ടികളുടെ വിവിധ കായിക മത്സരങ്ങളോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ലാലന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കല്ലട ജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. കൃഷ്ണകുമാര്‍ കുണ്ടറ ,റോയ് ജോണ്‍ ,ഷിബു, എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മാവേലി ഓണ സന്ദേശം നല്‍കി. മാധ്യമ പ്രവര്‍ത്തകനായ ചെറിയാന്‍ കിടങ്ങന്നൂരിനെ ചടങ്ങില്‍ ആദരിച്ചു. വിഭവ സമൃദ്ധമായ ഓണ സദ്യക്ക് ശേഷം മാജിക്ക് ഷോ ,കരകാട്ടം ,ഡാന്‍സ് , എന്നിവയും ദമാം ഓര്‍ക്കസ്ട്രയുടെ ഗാനമേളയും നടന്നു. വാശിയേറിയ വടംവലി മത്സരവും ഉറി അടി മത്സരവും ഉണ്ടായിരുന്നു .കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് യുസഫ് ,മുരളി എന്നിവര്‍ ചേര്‍ന്ന് സമ്മാനം നല്‍കി. പരിപാടികള്‍ക്ക് ജോസ് ഇലവത്തിങ്കല്‍ ,പ്രസാദ് ,രാജീവ് ,സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ചെറിയാന്‍ കിടങ്ങന്നൂര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.