You are Here : Home / USA News

സൗഹൃദവേദി ഓണാഘോഷങ്ങളില്‍ ഡോ.എം.എസ്.ടി നമ്പൂതിരി മുഖ്യ അതിഥി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Thursday, September 12, 2013 05:46 hrs EDT

സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശവുമായി സമാനതകളില്ലാത്ത കേരളീയ സാംസ്‌കാരികപ്പെരുയുടെ സമ്പന്നതയുമായി ഡാലസ് സൗഹൃദ വേദി ഒരുക്കുന്ന തിരുവോണ ആഘോഷങ്ങളില്‍ സാംസ്‌കാരിക പ്രമുഖനായ ഡോ.എം.എസ്.ടി നമ്പൂതിരി മുഖ്യ അതിഥി ആയിരിക്കും. സെപ്റ്റംബര്‍ 14 നു ശനിയാഴ്ത രാവിലെ 10 മണിക്ക് സെന്റ് ഇഗ്നെഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷങ്ങളില്‍ ഡാലസിലെ പ്രമുഖരായ മാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. നാട്ടില്‍ നിന്നും എത്തിയിട്ടുള്ള പ്രൊ. രാജു കുരുവിള(റാന്നി സെന്റ് തോമസ് കോളേജ്) പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വാദ്യം - ചെണ്ടമേളയുടേയും , താലപ്പൊലിയേന്തിയ സഹൃദവേദി കുടുംബിനികളുടെയും, ബാലികമാരുടെയും, അകമ്പടികളോടെ മാവേലി മന്നനെ വരവേല്‍ക്കുന്നതോടു കൂടി കലാപരിപാടികള്‍ക്ക് തുടക്കം കുറിക്കും. വര്‍ണ്ണപ്പൊലിപ്പേറിയ കലാപരിപാടികളുടെ ഉദ്ഘാടനം ഡാളസിലെ സാംസ്‌കാരിക സ്‌നേഹിയായ ശ്രീ. ഹരിപിള്ള. സി.പി.എ നിര്‍വ്വഹിക്കും. രാവിലെ 10 മണിക്ക് തുടങ്ങുന്ന ഓണാഘോഷ പരിപാടികളില്‍ വിവിധ ഇനം കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറും. ഡാളസിലെ പ്രശസ്ത നര്‍ത്തകി ഷൈനിയും കൂട്ടരും നയിക്കുന്ന നൃത്ത നൃത്യങ്ങള്‍ സദസ്സിന് കൂടുതല്‍ മാറ്റ് കൂട്ടും. വിഭവ സമൃദ്ധമായ ഓണ സദ്യയാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കണ്‍വീനേഴ്‌സ് : സുകു വര്‍ഗീസ് 469-734-5639, ചാര്‍ളി ജോര്‍ജ് 214-668-4750

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More