You are Here : Home / USA News

മാര്‍തോമാ സതേണ്‍ റീജിയനല്‍ കോണ്‍ഫറന്‍സ് ഫാ. ആന്റണി തെക്കനേത്ത് പ്രസംഗിക്കുന്നു

Text Size  

Story Dated: Wednesday, September 11, 2013 07:34 hrs EDT

ജോര്‍ജി വര്‍ഗീസ് ഫ്‌ളോറിഡാ: റ്റാമ്പായ്ക്കടുത്ത് ക്രിസ്റ്റ്യന്റിട്രീറ്റ് സെന്ററില്‍ വച്ച് നവംബര്‍ 1-3 വരെ നടത്തുന്ന മാര്‍ത്തോമാ സതേണ്‍ റീജിയണല്‍ കോണ്‍ഫറന്‍സില്‍, മുരിങ്ങൂര്‍ പോട്ട ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ മുന്‍ ഡയറക്ടറായിരുന്ന സുപ്രസിദ്ധ പ്രാസംഗികന്‍ ഫാദര്‍ ആന്റണി തെക്കനേത്ത് മുഖ്യപ്രഭാഷണം നടത്തുന്നു. ഫ്‌ളോറിഡാ ആസ്ഥാനമായി പുതുതായി ആരംഭിച്ച ഡിവൈന്‍ പ്രെയര്‍ സെന്ററിന്റെ ഡയറക്ടറാണ് ഫാദര്‍ തെക്കനേത്ത് മാര്‍തോമാ അമേരിക്കന്‍ ഭദ്രാസനാദ്ധ്യക്ഷന്‍ റൈറ്റ്. റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് തിരുമേനി ഈ കുടുംബസംഗമത്തിന് നേതൃത്വം നല്‍കും. ഭദ്രാസന സെക്രട്ടറി റവ.കെ.ഇ. ഗീവര്‍ഗീസ് വേദപഠന ക്ലാസ്സുകള്‍ നടത്തും. അറ്റ്‌ലാന്റാ മാര്‍ത്തോമാ ചര്‍ച്ച്, ഹെര്‍മന്‍, നോര്‍ത്ത് കരോലിന, ചാറ്റങ്ങൂര്‍, സെന്റ്. മാര്‍ക്ക് റ്റാമ്പാ, ഓര്‍ലന്റോ, സെന്റ് ലൂക്ക് മാര്‍ഗററ്റ്, ജാക്ക്‌സണ്‍വില്ലി, സൗത്ത് ഫ്‌ളോറിഡാ മാര്‍ത്തോമാ ചര്‍ച്ച് എന്നീ ഇടവകകളിലേ ഭക്തജനങ്ങള്‍ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ക്രിസ്തുവിനോടൊപ്പം യാത്ര ചെയ്യുന്ന കുടുംബം എന്നുള്ളതാണ് കോണ്‍ഫറന്‍സിന്റെ ആപ്തവാക്യം. ഭദ്രാസനത്തിലെ മുന്‍ എപ്പിസ്‌ക്കോപ്പാ റൈറ്റ്.റവ.ഡോ.യുയാക്കിം മാര്‍ കൂറിലോസ് തിരുമേനി, ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിലും റീജിയനല്‍ മീറ്റിംഗിലും വിശിഷ്ഠ അതിഥി ആയിരിക്കും. റവ.ജോണ്‍ കുരുവിള, റവ. ജോണ്‍ മാത്യൂ, റവ. ബിനു തോമസ്, റവ. റെനു ജോണ്‍ എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കും. സൗത്ത് ഫ്‌ളോറിഡാ മാര്‍തോമാ ഇടവകയാണ് ഈ കുടുംബസംഗമത്തിനു ആതിഥേയത്വം വഹിക്കുന്നത്. യുവാക്കള്‍ക്കുവേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകള്‍ ജസ്റ്റിന്‍ മാത്യൂ, ഡാളസ്സ് നയിക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More