You are Here : Home / USA News

ഡബ്ലു.എം.എ ഓണാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Wednesday, September 11, 2013 06:56 hrs EDT

ന്യൂറോഷല്‍ : ഈ ശനിയാഴ്ച (സെപ്റ്റംബര്‍ 14) മൗണ്ട് വെര്‍ണന്‍ ഹൈസ്‌കൂളില്‍ വച്ചു നടക്കുന്ന വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രശസ്ത സംവിധായകന്‍ ബ്ലസ്സി മുഖ്യാതിഥിയായും കൂടാതെ വിവിധ സംഘടനാ നേതാക്കളും, സാമൂഹിക സാംസ്‌കാരിക നായകന്മാരും ചടങ്ങില്‍ പങ്കെടുക്കും. അന്ന് 11:30 മുതല്‍ 1:30 വരെ ഓണസദ്യ, തുടര്‍ന്ന് പഞ്ചവാദ്യങ്ങളുടെയും, ശിങ്കാരി മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടിയുള്ള മാവേലി മന്നന്റെ എഴുന്നള്ളിപ്പ്, അതിനുശേഷം വിമന്‍സ് ഫോറത്തിന്റെ തിരുവാതിര, മയൂര ആര്‍ട്‌സിന്റെ നേതൃത്വത്തിലുള്ള നൃത്തം, കലാഭവന്‍ ജയനും പിന്നണിഗായകരായ ഹരിശ്രീ ജയരാജും അമ്പിളി കൃഷ്ണയും നടത്തുന്ന ഗാനമേള, ഓണനിലാവ് എന്ന കോമഡി ഷോ എന്നീ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സ്‌നേഹിതരും കുടുംബസമേതം പ്രസ്തുത പരിപാടിയില്‍ സംബന്ധിച്ച് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് രാജന്‍ ടി. ജേക്കബ്, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോ. സെക്രട്ടറി വര്‍ഗീസ് തൈക്കൂട്ടം, ട്രഷറര്‍ കുരൂര്‍ രാജന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More