You are Here : Home / USA News

വിദ്യാജ്യോതി മലയാളം സ്കൂളില്‍ ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ ആരംഭിക്കുന്നു

Text Size  

Story Dated: Tuesday, September 03, 2013 10:56 hrs UTC

ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ ക്ലാര്‍ക്‌സ് ടൗണ്‍ സൗത്ത് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന വിദ്യാ ജ്യോതി മലയാളം സ്കൂളിന്റെ പ്രവര്‍ത്തനം സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണി മുതല്‍ തുടങ്ങുന്നതാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ ജോസഫ്‌ മുണ്ടഞ്ചിറ അറിയിച്ചു. നമ്മുടെ കുട്ടികള്‍ മലയാളം പഠിക്കുന്നത് വഴി നമ്മുടെ സംസ്കാരം അവരിലേക്ക്‌ പകര്‍ന്നു കൊടുക്കുകയാണെന്നു പ്രസിഡന്റ് ശ്രീ ബോസ് കുരുവിള പറഞ്ഞു. സ്കൂളിന്റെ പ്രയോജനം കൂടുതല്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ എല്ലാ മലയാളികളും പങ്കു ചേരണമെന്ന് സെക്രട്ടറി അലക്സാണ്ടര്‍ പൊടിമണ്ണില്‍ അഭ്യര്‍ത്ഥിച്ചു.സ്‌കൂളിന്റെ കോ-ഓര്‍ഡിനേറ്ററായി ശ്രീ തോമസ്‌ മാത്യു പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷത്തെ സ്കൂള്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ ഇന്നസെന്റ് ഉലഹന്നാന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.