You are Here : Home / USA News

ഇവാന്‍സ്റ്റണ്‍ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും എട്ടുനോമ്പ്‌ ആചരണവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 28, 2013 07:46 hrs EDT

ഇവാന്‍സ്റ്റണ്‍: സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും എട്ടുനോമ്പ്‌ ആചരണവും, ഇടവക തിരുനാളും, ആദ്യകുര്‍ബാന സ്വീകരണവും സെപ്‌റ്റംബര്‍ മാസം ഒന്നു മുതല്‍ എട്ടുവരെ ആചരിക്കുന്നു. തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത്‌ പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയിലൂടെ ദൈവീക ചൈതന്യത്തില്‍ മുന്നേറി, ആധുനിക ലോകത്തില്‍ ക്രൈസ്‌തവ സാക്ഷ്യം നല്‍കുവാന്‍ ഏവരേയും ബന്ധപ്പെട്ടവര്‍ സ്വാഗതം ചെയ്യുന്നു. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. മാത്യു പെരുമ്പള്ളിക്കുന്നേലിന്റെ നേതൃത്വത്തില്‍ രാജു വിന്‍സെന്റ്‌ (സെക്രട്ടറി), രഞ്ചന്‍ ഏബ്രഹാം (ട്രഷറര്‍), മനോജ്‌ സക്കറിയ (തിരുനാള്‍ കോര്‍ഡിനേറ്റര്‍), ജെസ്സീക്ക ദാനിയേല്‍ (മലങ്കര നൈറ്റ്‌ കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. തിരുനാള്‍ സ്‌പോണ്‍സേഴ്‌സ്‌: രഞ്ചന്‍ ഏബ്രഹാം ആന്‍ഡ്‌ ഫാമിലി, മനോജ്‌ സക്കറിയ ആന്‍ഡ്‌ ഫാമിലി, തോമസ്‌ ഏബ്രഹാം ആന്‍ഡ്‌ ഫാമിലി, പ്രമോദ്‌ സക്കറിയ ആന്‍ഡ്‌ ഫാമിലി എന്നിവരാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More