You are Here : Home / USA News

ഒരുമ ഹൂസ്റ്റണ്‍ ഓണാഘോഷം സെപ്റ്റംബര്‍ 7ന്

Text Size  

Story Dated: Wednesday, August 28, 2013 06:22 hrs EDT

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍ : പ്രവാസി മലയാളികളുടെ മനസില്‍ മലയാള തനിമയും സംസ്‌ക്കാരവും പൈതൃകവും നമ്മുടെ ദേശീയ ഉത്സവവും മണ്‍മറഞ്ഞുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ഹൂസ്റ്റണിലെ മലയാള സമൂഹത്തിന്റെ മുമ്പില്‍ പൂക്കളവും, പൂവിളിയും ഓണസദ്യയുമായി ഒരുമ ഹൂസ്റ്റണ്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ച അരങ്ങൊരുക്കുന്നു. ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഒരുമ ഹൂസ്റ്റണ്‍ റിവര്‍‌സ്റ്റോണ്‍ കമ്മ്യൂണിറ്റിയിലെ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെ പ്രതീകമാണ്. ഒരുമ ഒരുക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 7ന് സ്റ്റാഫോഡ് ഷെയറിലുള്ള കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍(2210,Statfordshire Road, Missouri City ) വച്ച് വൈകുന്നേരം 5മണിയ്ക്ക് ആരംഭിയ്ക്കുന്നതാണ്. അത്തപ്പൂക്കളം, മാവേലിയുടെ എഴുന്നള്ളത്ത്, ചെണ്ടമേളം, നാടന്‍ കലാരൂപങ്ങള്‍, ഹാസ്യകലാ പ്രകടനങ്ങള്‍, മറ്റു കലാപരിപാടികള്‍, കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയാണ് ഈ വര്‍ഷത്തെ ആഘോഷത്തിന്റെ പ്രത്യേകത. 150 ല്‍പരം കുടുംബങ്ങളെയാണ് ആഘോഷത്തിലേക്ക് പ്രതീക്ഷയ്ക്കുന്നതെന്ന് ഭാരവാഹികള്‍ അിറയിച്ചു. ഓണാഘോഷത്തിന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക പ്രിന്‍സ് ജേക്കബ്(പ്രസിഡന്റ്)-281-300 3949 ജോര്‍ജ് തോമസ്(സെക്രട്ടറി)- 713- 307- 2656 ഷിജു ജോര്‍ജ്ജ്(ട്രഷറര്‍) - 281- 736- 5413

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More