You are Here : Home / USA News

മേഴ്‌സിഡസ് ബെന്‍സ് ഉള്ളവര്‍ സൂക്ഷിക്കുക

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, August 13, 2013 12:35 hrs UTC

ന്യൂയോര്‍ക്ക് : മേഴ്‌സിഡസ് ബെന്‍സ് ഉള്ളവര്‍ സൂക്ഷിക്കുക. മോഷ്ടാക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കാറാണ് ബെന്‍സ് 'സി' ക്ലാസ്. ലോങ്‌ഐലന്റ് മുതല്‍ നോര്‍ത്ത് ന്യൂജേഴ്‌സിവരെയുള്ള പ്രദേശത്ത് നിന്ന് 2009 മുതല്‍ 2012 വരെ ഈ ശ്രേണിയിലുള്ള 806 കാറുകളാണ് മോഷ്ടിക്കപ്പെടതായി റിപ്പോര്‍ട്ട് ചെയ്തത്. 'സി' ക്ലാസിന് പുറമെ 'ഇ' ക്ലാസ്സും എസ് ക്ലാസും മോഷ്ടാക്കള്‍ക്ക് പ്രിയപ്പെട്ടവയാണ്. ന്യൂയോര്‍ക്കിന് ശേഷം കൂടുതല്‍ കളവ് നടക്കുന്ന സ്ഥലം ലോസ് ആഞ്ചലന്‍സ് ആണ്. മിയാമിക്കാണ് മൂന്നാം സ്ഥാനം. നാഷ്ണല്‍ ഇന്‍ഷൂറന്‍സ് ക്രൈം ബ്യൂറോ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.