You are Here : Home / USA News

കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ ഒക്ടോബര്‍ 12-ന്‌ ഫിലാഡല്‍ഫിയയില്‍

Text Size  

Story Dated: Saturday, August 10, 2013 10:49 hrs UTC

ജോസ്‌ മാളേയ്‌ക്കല്‍

ഫിലാഡല്‍ഫിയ: 1999 മുതല്‍ 2011 വരെ സീറോമലബാര്‍ സഭയുടെ തലവനും പിതാവുമായിരുന്ന ദിവംഗതനായ അത്യുന്നതകര്‍ദ്ദിനാള്‍ മാര്‍വര്‍ക്കി വിതയത്തിലിന്റെ സ്‌മരണാര്‍ത്ഥം എസ്‌ എം സി സി ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ ആദ്യമായി ദേശീയതലത്തില്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കുന്നു. 2013 ഒക്ടോബര്‍ 12 ശനിയാഴ്‌ച്ച രാവിലെ 8 മണി മുതല്‍ വൈകിട്ട്‌ 6 മണിവരെ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ്‌ റാക്കറ്റ്‌ ക്ലബിന്റെ (എന്‍. ഇ. ആര്‍. സി) ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ വച്ചായിരിക്കും ഏകദിന ടൂര്‍ണമെന്റ്‌ നടത്തുക. ചിക്കാഗോ സിറോമലബാര്‍ രൂപതയില്‍ പ്രവര്‍ത്തിച്ചുവരുന്ന അല്‍മായ സംഘടനയായ സീറോമലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്തമേരിക്ക (എസ്‌ എം സി സി) യുടെ പോഷകഘടകമായി ഫിലാഡല്‍ഫിയാ സെന്റ്‌ തോമസ്‌ സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ പ്രവര്‍ത്തനമേഖലകളിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതാണ്‌. 1999 ലെ ആദ്യത്തെ നാഷണല്‍ സീറോമലബാര്‍ കണ്‍വന്‍ഷനും, 2009 ലെ എസ്‌ എം സി സി ദശവല്‍സരാഘോഷങ്ങളോടനുബന്ധിച്ചുള്ള നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിനും ആതിഥ്യമരുളിയതു ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ ആയിരുന്നു. ദേശീയതലത്തിലും, രൂപതാതലത്തിലും എസ്‌ എം സി സി യുടെ വളര്‍ച്ചക്ക്‌ വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്റെ പ്രഥമ ഗ്രാന്റ്‌പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും ചെയ്‌ത സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പും, കര്‍ദ്ദിനാളുമായിരുന്ന മാര്‍ വര്‍ക്കി വിതയത്തിലിന്റെ പേരില്‍ ആദ്യമായി ഒരു ദേശീയ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ നടത്തുന്നതിനുള്ള ഭാഗ്യവും ഫിലാഡല്‍ഫിയാ ചാപ്‌റ്ററിനു കൈവന്നു.

 

 

ചിക്കാഗൊ രൂപതയുടെ കീഴിലുള്ള സീറോമലബാര്‍ പള്ളികളില്‍നിന്ന്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന ടീമുകള്‍ക്ക്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. വികാരി അച്ചനോ, എസ്‌ എം സി സി ചാപ്‌റ്റര്‍ പ്രസിഡന്റോ ടീമംഗങ്ങളെ ഇടവക മെംബര്‍ ആണെന്നുള്ളതിനു സാക്ഷ്യപ്പെടുത്തിയിരിക്കണം. റജിസ്‌ട്രേഷന്‍ ഫീ ടീമൊന്നിന്‌ 100 ഡോളര്‍ ആണ്‌. ഒരു പള്ളിയില്‍നിന്നും ഒരു ടീമിനെയാണ്‌ പ്രതീക്ഷിക്കുന്നത്‌. എസ്‌ എം സി സി നാഷണല്‍ സ്‌പിരിച്വല്‍ ഡയറക്ടറും സീറോമലബാര്‍ പള്ളി വികാരിയുമായ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ പ്രസിഡന്റു സാബു ജോസഫ്‌ സി. പി. എ. എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ എം സി സി ഭാരവാഹികളെയും, ഇടവകാംഗങ്ങളെയും, സ്‌പോര്‍ട്‌സ്‌ സംഘാടകരെയും ഉള്‍പ്പെടുത്തി വിപുലമായ ഒരു കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു .

 

 

ചാപ്‌റ്റര്‍ ട്രഷറര്‍ ടോമി അഗസ്റ്റിന്‍, എം. സി. സേവ്യര്‍, ജോര്‍ജ്‌ മാത്യു സി. പി. എ. എന്നിവര്‍ ഫസിലിറ്റിയുടെ കാര്യങ്ങളും, ജോസഫ്‌ കണിയാമ്പറമ്പില്‍, ജോസഫ്‌ കൊട്ടൂകാപ്പള്ളി, ദേവസിക്കുട്ടി വറീദ്‌, രാജീവ്‌ തോമസ്‌, സെബാസ്റ്റ്യന്‍ എബ്രാഹം എന്നിവര്‍ ടെക്‌നിക്കല്‍ കാര്യങ്ങളും, സെക്രട്ടറി ജോര്‍ജ്‌ പനക്കല്‍, മോഡി ജേക്കബ്‌, ഡോ. ജെയിംസ്‌ കുറിച്ചി, ജോസ്‌ മാളേയ്‌ക്കല്‍, ജോര്‍ജ്‌ ഓലിക്കല്‍ എന്നിവര്‍ ടീം കോര്‍ഡിനേഷനും, ആലീസ്‌ ആറ്റുപുറം, ജോസ്‌ പാലത്തിങ്കല്‍, ജോയി കരുമത്തി, ബീനാ ജോസഫ്‌ എന്നിവര്‍ ഹോസ്‌പിറ്റാലിറ്റി കാര്യങ്ങളും നിര്‍വഹിക്കും. ട്രസ്റ്റിമാരായ വിന്‍സന്റ്‌ ഇമ്മാനുവല്‍, ബിജി ജോസഫ്‌, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, മരിയന്‍ മദേഴ്‌സ്‌ ഫോറം, സീറോമലബാര്‍ യൂത്ത്‌ എന്നിവരും ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഒരുമയോടെ യത്‌നിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ 215 464 4008, സാബു ജോസഫ്‌ 267 918 3190, ജോര്‍ജ്‌ പനക്കല്‍ 267 679 4496, ടോമി അഗസ്റ്റിന്‍ 215 828 3351, മോഡി ജേക്കബ്‌ 215 667 0801, ഡോ. ജയിംസ്‌ കുറിച്ചി 856 275 4014.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.