സ്റ്റാറ്റന്‍ഐലന്റ്: കഴിഞ്ഞ ഒരു വര്‍ഷക്കാലം സ്റ്റാറ്റന്‍ഐലന്റ് മലയാളികള്‍ക്കൊപ്പം അസോസിയേഷന് പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതോടൊപ്പം, ഇതിന് അവസരമൊരുക്കി തന്നവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി അസോസിയേഷന് പ്രസിഡന്റ് എസ്.എസ് പ്രസാദ് അറിയിച്ചു. പുതിയതും പഴയതുമായ അനുഭവങ്ങളുടെ സമ്മിശ്രമായിരുന്ന വര്‍ഷം പിന്നിടുമ്പോള്‍ അധികമൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കില്‍കൂടി, മുഴുവന്‍ മലയാളികളേയും സഹകരിപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് ചാരാതാര്ത്ഥ്യമുണ്ട്. പിക്നിക്ക്, ഓണം എന്നീ സ്ഥിരം പരിപാടികള്‍ ഭംഗിയായി നടത്താന്‍ ശ്രമിച്ചുവെന്നതുപോലെ ഹരിശ്രീ അശോകന് ടീമിന്റെ കലാപരിപാടികള്‍ സ്റ്റാറ്റന്‍ഐലന്റ് മലയാളികള്‍ക്ക് മുന്നിലെത്തിക്കാനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ, മലയാളിയുടെ സംസ്കാരവും പൈതൃകവും വരും തലമുറകളിലേക്ക് എത്തിക്കുന്നതിന്റെ അടിസ്ഥാന ശിലയായ മലയാളം, ഡാന്‍സ് സ്കൂളിന്റെ പുനരുദ്ധാനം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞത് ഈവര്‍ഷ കമ്മിറ്റിയുടെ സാമൂഹിക പ്രതിബദ്ധയായും കാണേണ്ടതാണ്. പബ്ലിക് സ്കൂള്‍ പശ്ചാത്തലം തന്നെ കഴിഞ്ഞതില്‍ കമ്മിറ്റിക്കൊപ്പം കുട്ടികളും രക്ഷിതാക്കളും സംതൃപ്തരാണ്. അതുപോലെ കഴിഞ്ഞവര്‍ഷം നമ്മെ വിട്ടുപിരിഞ്ഞുപോയ മഹദ് വ്യക്തികള്‍ക്കു മുന്നില്‍ ശരസ് നമിച്ചുകൊണ്ട് പുഷ്പചക്രങ്ങള്‍ സമര്‍പ്പിക്കുന്നു. സ്റ്റാറ്റന്‍ഐലന്റ് മലയാളികള്‍ക്കൊപ്പം ലോക മലയാളികള്‍ക്കാകെ സ്നേഹത്തിന്റേയും ഐശ്വര്യത്തിന്റേയും ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.
Comments