ഹൂസ്റ്റണ്‍: ഷിക്കാഗോ രൂപതയുടെ പുതിയ സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ടിനു ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോന ദേവാലയം സ്വീകരണം നല്കി. പള്ളി അങ്കണത്തില്‍ പിതാവിനെ വികാരി ഫാ.സഖറിയാസ് തോട്ടുവേലില്‍ മെഴുകുതിരി നല്‍കിയും, അസിസ്റ്റന്റ് വികാരി ഫാ. വില്‍സണ്‍ കണ്ടങ്കിരി ബൊക്കെ നല്‍കിയും സ്വീകരിച്ചു. അറുനൂറോളം സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ പിതാവിന് സ്വാഗതമേകാന്‍ ഇരു വശങ്ങളിലായി അണിനിരന്നിരുന്നു.
പാദുവായില്‍ നിന്നു പ്രത്യേകം കൊണ്ടുവന്ന വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പിന്റെ പ്രതിഷ്ഠയും മാര്‍. ആലപ്പാട്ട് നിര്‍വഹിച്ചു. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ പ്രത്യേകം തയാറാക്കിയ സക്രാരിയില്‍ പ്രാര്‍ഥനാനിരതമായ അന്തരീക്ഷത്തില്‍ സഹായ മെത്രാന് പ്രതിഷ്ഠാ കര്‍മം നിര്‍വഹിച്ചു.
തിരുശേഷിപ്പു പ്രതിഷ്ഠയ്ക്കു ശേഷം നടന്ന ആഘോഷമായ ദിവ്യബലിയില്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.സഖറിയാസ് തോട്ടുവേലില്‍, ഫാ.വില്‍സണ്‍ കണ്ടങ്കിരി, ഫാ.ജോസ് പിട്ടാപ്പിള്ളി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
വിശുദ്ധ അന്തോണീസിന്റെ ജീവിത മാതൃക ഹൃദയത്തില്‍ ഏറ്റുവാങ്ങി വിശ്വാസ ജീവിതത്തില്‍ കൂടുതല്‍ ആഴപ്പെടുവാന്‍ മാര്‍ ആലപ്പാട്ട് ദിവ്യ ബലി മദ്ധ്യേ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
ആയിരത്തിയഞ്ഞൂറോളം വിശ്വാസികള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.
സകല വിശുദ്ധരുടെയും തിരുനാളിന്റെ ഭാഗമായി ഇരുനൂറോളം കുട്ടികള്‍ വിവിധ വിശുദ്ധരുടെ വേഷമണിഞ്ഞ് എത്തിയത് ആകര്‍ഷകമായി.
ദിവ്യബലിക്കു ശേഷം ഫാ.സഖറിയാസ് തോട്ടുവേലിയുടെ അധ്യക്ഷതയില്‍ അനുമോദന സമ്മേളനം നടന്നു. അസി. വികാരി ഫാ.വില്‍സണ്‍ കണ്ടങ്കിരി, ഭക്തസംഘടനകള്ക്കു വേണ്ടി ലിസി സോജന്, യുവജന പ്രതിനിധി ജോര്‍ഡി റാത്തപ്പള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. മാര്‍. ജോയ് ആലപ്പാട്ട് മറുപടി പ്രസംഗം നടത്തി. പോള്‍ ജോസഫ് പരിപാടിയുടെ എം.സി ആയിരുന്നു.
Comments