ഡാളസ്: ഡാളസ് സെന്റ് മേരീസ് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡാളസ് ഡാന്‍സ് ഫീസ്റ്റയുടെ കിക്ക് ഓഫ് വലിയ പള്ളി വികാരി ഫാ. രാജു എം. ദാനിയേലിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ഡിസംബര്‍ 27-ന് ശനിയാഴ്ച സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഈ മത്സരത്തില്‍ ഡാളസിലെ 15 ഡാന്‍സ് ഗ്രൂപ്പുകളാണ് പങ്കെടുക്കുന്നത്. ഈ മത്സരത്തില്‍ വിജയിക്കുന്ന ആദ്യ ടീമിന് 1000 ഡോളര്‍ സമ്മാനം നല്‍കുന്നതാണ്. സെന്റ് മേരീസ് യൂത്ത് മൂവ്മെന്റിന്റെ ഈവര്‍ഷത്തെ ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാമായിട്ടാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് ഫാ. രാജു എം. ദാനിയേല്‍, യൂത്ത് മൂവ്മെന്റ് സെക്രട്ടറി സുനി ഏബ്രഹാം, ട്രസ്റ്റി ജിജു ജോണ്‍, ജോയിന്റ് സെക്രട്ടറി സെറീന ബാബു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോബി വര്‍ഗീസ് എന്നിവരാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 972 261 9249, 214 228 5389.
Comments