റാന്‍ഡോല്‍ഫ് . ന്യുജഴ്സി മാര്‍ത്തോമ ചര്‍ച്ച് ആതിഥേയത്വം വഹിച്ച സാധു കൊച്ചുകുഞ്ഞ് ഉപദേശി ഗാനസന്ധ്യ ഇന്നു വൈകിട്ട് അഞ്ചിനാരംഭിക്കും. നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനത്തിലെ സൌത്ത് ഈസ്റ്റ് റീജിയനില്‍ നിന്നുളള എട്ട് പങ്കാളികളാണ് ഈ ശ്രുതി മധുരമായ ഗാന സന്ധ്യയില്‍ പങ്കെടുക്കുന്നത്. സാധു കൊച്ചുകുഞ്ഞ് ഉപദേശി 20-ാം നൂറ്റാണ്ടുകളില്‍ എഴുതിയ ആശ്വാസ ഗീതങ്ങള്‍ ഇന്നും നമുക്കേവര്‍ക്കും പ്രതീക്ഷയുടെ കുളിര്‍ത്തെന്നലായി നിറഞ്ഞു നില്ക്കുന്നു.
മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസ് ഭദ്രാസനാധിപന്‍ ഫാ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി മുഖ്യാതിഥിയായിരിക്കും. ഡയോസിഷന്‍ ഡിഎസ്എംസി വൈസ് പ്രസിഡന്റ് ഫാ. സാം ടി. പണിക്കര്‍ ആശംസാ പ്രസംഗം നടത്തും.
ബാള്‍ട്ടിമോര്‍ മാര്‍ത്തോമ ചര്‍ച്ച് എംഡി ബഥേല്‍ മാര്‍ത്തോമ ചര്‍ച്ച് ക്രിസ്റ്റോസ്(പിഎ) മാര്‍ത്തോമ ചര്‍ച്ച് (പിഎ), ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ച് (വിഎ), സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമ ചര്‍ച്ച് (എന്‍വൈ), സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ ചര്‍ച്ച് (എന്‍ജെ), സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ ചര്‍ച്ച് (എന്‍ജെ), ന്യുജഴ്സി മാര്‍ത്തോമ ചര്‍ച്ച് (റാന്‍ഡോള്‍ഫ്) എന്നീ എട്ട് ഇടവകകള്‍ ഈ ഗാനസന്ധ്യയില്‍ പങ്കെടുക്കും. പ്രവേശനം തികച്ചും സൌജന്യമായ ഈ ഗാനനിശയിലേക്കും തുടര്‍ന്നുളള സ്നേഹ വിരുന്നിലേക്കും ന്യുജഴ്സി മാര്‍ത്തോമ ചര്‍ച്ച് വികാരി ഫാ. ജേക്കബ് വര്‍ഗീസ്, ക്വയര്‍ സെക്രട്ടറി എലിസബത്ത് ജോര്‍ജ് എന്നിവര്‍ ഹാര്‍ദ്ദവമായി ക്ഷണിച്ചു കൊളളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 973 328 7386
വാര്‍ത്ത : സജി കീക്കാടന്‍
Comments