ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ മുപ്പതാമത് ബിഷപ്പായി നിയമിതനായ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോഴിക്കോട് രൂപതാ ബിഷപ്പ് മാര്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍ പിതാവിന് കൊച്ചിന് ക്ലബ് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ, സെക്രട്ടറി ബിജി ഫിലിപ്പ് എടാട്ട്, ചെയര്മാന് ജോസ് ആന്റണി പുത്തന്‍വീട്ടില്‍, സുരേഷ് കണ്ണോക്കട, ജോയി കൊല്ലപ്പള്ളി, ബെയ്സില്‍ പെരേര എന്നിവരും മറ്റ് ഭാരവാഹികളും ചേര്‍ന്ന് ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ഉജ്വല വരവേല്പ് നല്കി.
പിതാവ് ഇന്ത്യന്‍ കാത്തലിക് ബിഷപ്സ് സെക്രട്ടറി ജനറല്‍, കേരള ലാറ്റിന്‍ കാത്തലിക് ബിഷപ് കമ്മീഷന് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.എല്‍.സി.സി പ്രസിഡന്റ് 630 963 7795.
Comments