You are Here : Home / USA News

ഹ്യൂസ്റ്റന്‍ കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് സര്‍വീസ് ഓണം ആഘോഷിച്ചു.

Text Size  

A. C. George

AGeorge5@aol.com

Story Dated: Friday, September 19, 2014 08:01 hrs UTC

 
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് സര്‍വീസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു. സെപ്തംബര്‍ 13-ാം തീയതി ഉച്ചക്ക് ഹ്യൂസ്റ്റനിലെ കേരളത്തനിമ ഇന്ത്യന്‍ റസ്റ്റോറണ്ടില്‍ വെച്ച് കേരളത്തനിമയില്‍ തന്നെ ലളിതവും എന്നാല്‍ മനോഹരവുമായ രീതിയില്‍ കാപ്‌സ് പ്രവര്‍ത്തകരും അനുഭാവികളും ഓണം കൊണ്ടാടി.
 
 കാപ്‌സിന്റെ പ്രസിഡന്റ് നയിനാന്‍ മാത്തുള്ള ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ട്രഷറര്‍ പൊന്നുപിള്ള പരിപാടികളുടെ അവതാരികയായിരുന്നു. വന്ദ്യവയോധികനായ ഫാദര്‍ എം.ടി. ഫിലിപ്പിന്റെ അനുഗ്രഹ പ്രാര്‍ത്ഥനക്കു ശേഷം കാപ്‌സ് ഭാരവാഹികള്‍ ഭദ്രദീപം കൊളുത്തി. മാര്‍ത്താ ചാക്കൊ 'ഓണം വന്നേ.. എന്നു തുടങ്ങുന്ന ഓണത്തിന്റെ ഒരു ഗൃഹാതുരത്വമുണര്‍ത്തുന്ന പ്രാര്‍ത്ഥനാ ഗാനമാലപിച്ചു. കാപ്‌സ് വെസ് പ്രസിഡന്റ് ഷിജിമോന്‍ ജേക്കബ് ചടങ്ങിനെത്തിയവര്‍ക്ക് സ്വാഗതമാശംസിച്ചു പ്രസംഗിച്ചു. എ.സി. ജോര്‍ജ്  ഓണ സന്ദേശം നല്‍കി. 
 
ഓണത്തെ അനുസ്മരിപ്പിക്കുന്ന മധുരിക്കുന്ന ഓര്‍മ്മകള്‍ കൊണ്ടുള്ള പഴങ്കഥകള്‍, ഐതിഹ്യങ്ങള്‍, അനുഭവങ്ങള്‍, കടങ്കഥകള്‍, മധുര ഗാനങ്ങള്‍ പലരും പങ്കുവെച്ചു. തോമസ് തയ്യില്‍, ജോര്‍ജ് തോമസ്, ത്രേസ്യാമ്മ തോമസ്, ജോണ്‍ വര്‍ഗീസ്, ലിസി വര്‍ഗീസ്, എബ്രഹാം തോമസ്, മേരിക്കുട്ടി തോമസ്, ഡോക്ടര്‍ മനുചാക്കൊ, ലിന്‍സി ചാക്കൊ, എബ്രഹാം നെല്ലിപ്പിള്ളി, ശാന്തമ്മ നെല്ലിപ്പിള്ളി, മോളി ജോര്‍ജ്, കെ. വി. മാത്യു തുടങ്ങിയവര്‍ വിവിധ കൊച്ചു കൊച്ചു കലാപരിപാടികള്‍ അവതരിപ്പിച്ചു. എന്താഘോഷമുണ്ടായാലും അതെല്ലാം മൂല്യാധിഷ്ഠിതമായിരിക്കണമെന്നും മാനവീകതയും സേവനവും ആയിരിക്കണം ആഘോഷങ്ങളുടേയും ജീവിതത്തിന്റേയും അടിസ്ഥാന തത്വങ്ങളും മുഖമുദ്രയുമെന്നും കാപ്‌സിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. മലയാളി സീനിയേഴ്‌സും കാപ്‌സിന്റെ ആഘോഷങ്ങളില്‍ പങ്കുചേരുകയുണ്ടായി. വിഭവസമൃദ്ധമായ കേരളീയ ഓണസദ്യയോടെ കാപ്‌സിന്റെ 2014ലെ ഓണാഘോഷങ്ങള്‍ക്ക് വിരാമമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.