You are Here : Home / USA News

ഡെല്‍മ ഓണാഘോഷം സെപ്‌റ്റംബര്‍ 20-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 17, 2014 09:45 hrs UTC

 
ഡെലവെയര്‍: ഡെലവെയര്‍ മലയാളി അസോസിയേഷന്റെ (DELMA) ആഭിമുഖ്യത്തിലുള്ള ഈവര്‍ത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച അതിഗംഭീരമായി ആഘോഷിക്കുന്നു. ഹോക്കെസിലുള്ള ഹിന്ദു ടെമ്പിള്‍ ഓഡിറ്റോറിയത്തിലാണ്‌ ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്‌. മുഖ്യാതിഥിയായി ഫോമയുടെ നിയുക്ത ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌ പങ്കെടുക്കും. 
 
രാവിലെ 11 മണിക്ക്‌ മാവേലിയേയും മുഖ്യാതിഥികളേയും താലപ്പൊലിയുടേയും പുലിക്കളി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ എതിരേല്‍ക്കും. തുടര്‍ന്ന്‌ ഡെലവെയര്‍ മലയാളികള്‍ പാചകം ചെയ്‌ത വിഭവസമൃദ്ധമായ ഓണസദ്യ, ഓട്ടന്‍തുള്ളല്‍, തിരുവാതിരകളി, വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കും. വൈകിട്ട്‌ 5 മണിയോടുകൂടി പരിപാടികള്‍ സമാപിക്കും. 
 
എല്ലാ ഡെല്‍മ കുടുംബാംഗങ്ങളേയും, മറ്റ്‌ പ്രത്യേക ക്ഷണിതാക്കളേയും പരിപാടികളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഡെല്‍മ പ്രസിഡന്റ്‌ ലോറന്‍സ്‌ അല്‍മേഡിയ, സെക്രട്ടറി നിവേദ രാജന്‍, ട്രഷറര്‍ ജോസ്‌ ഔസോഫ്‌, എന്നിവരും മറ്റ്‌ കമ്മിറ്റി അംഗങ്ങളും അറിയിച്ചു. അജിത്‌ ചാണ്ടി അറിയിച്ചതാണിത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.