You are Here : Home / USA News

മാന്ത്രികചെപ്പ് നാടകം റോക്ക്‌ലാന്റില്‍

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Thursday, September 11, 2014 09:28 hrs UTC

 
ന്യൂയോര്‍ക്ക് : ലോംഗ് ഐലന്റ് താളലയം ഗ്രൂപ്പിന്റെ ആദ്യനാടകമായ മാന്ത്രികചെപ്പ് സെപ്റ്റംബര്‍ 20 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് റോക്ക്‌ലാന്റ്  ക്‌നാനായ സെന്ററി(270)ല്‍ വച്ച് വീണ്ടും ആസ്വദിക്കാന്‍ അവസരം ഒരുങ്ങുന്നു.
 
ഒന്നിന് പുറകെ ഒന്നായി വരുന്ന ദുരന്തങ്ങളും വേദനകളും വേര്‍പാടുകളുംകൊണ്ട്  മനസ് തളരുന്ന കുടുംബത്തെ പിടിച്ചുനിര്‍ത്താനായി കഷ്ടപ്പെടുന്ന ഒരു റിട്ട. അദ്ധ്യാപകന്റെയും മക്കളുടെയും കഥ പറയുന്ന ഈ നാടകം അമേരിക്കന്‍ മലയാളികള്‍ സൃഷ്ടിച്ചിട്ടുള്ള ഏറ്റവും നല്ല നാടകമായി വിലയിരുത്തുന്നു. പ്രേക്ഷകര്‍ ഹൃദയത്തില്‍ സ്വീകരിച്ച ഈ നാടകം അഭിനയമികവു കൊണ്ടും സംവിധാനം, രചന ഇവയുടെ പ്രൊഫഷനിലിസം കൊണ്ടും മികച്ച നാടകാനുഭവം പ്രേക്ഷകരിലെത്തിക്കുന്നു. ദൃശ്യഭംഗിയുടെയും മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന സംഭാഷണ മികവും കൊണ്ടും അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ മാന്ത്രികചെപ്പ് നാടകം ആസ്വദിക്കുവാന് റോക്ക്‌ലാന്‍ഡിലെ ക്‌നാനായ സെന്ററിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ഷിനോമറ്റം- 516-547-2254, അബ്രഹാം പുല്ലാനപിള്ളി- 347 776 0553.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.