ഫീനിക്സ് : അരിസോണയില്‍ ഫീനിക്സ് മാര്‍ത്തോമ്മാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിലുള്ള വാര്‍ഷിക കണ്വന്ഷന് സെപ്റ്റംബര്‍ 12 മുതല്‍ 14വരെ (വെള്ളി, ശനി, ഞായര്‍) നടത്തപ്പെടുന്നതാണ്. പ്രമുഖ കണ്വന്ഷന് പ്രസംഗകനും, ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകാംഗവുമായ എബി ചെറിയാന് തിരുവചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ടെമ്പെയിലുള്ള സണ്‍വാലി കമ്മ്യൂണിറ്റി ചര്‍ച്ചില്‍(61001 S.River Drive, Tempe, AZ85283) വച്ച് നടത്തപ്പെടുന്ന യോഗങ്ങള്‍ വെള്ളിയാഴ്ച വൈകുന്നരം 7 മണിയ്ക്കും, ശനിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് ആരംഭിയ്ക്കുന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ സമാപന പ്രസംഗവും ഉണ്ടായിരിക്കും.
കണ്‍വന്‍ഷനോടനുബന്ധിച്ച് ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. സഭാ വ്യത്യാസമെന്യേ ഏവരും കടന്നുവന്ന് കണ്വന്ഷന് അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് ഇടവകവികാരിയും സന്നദ്ധസുവിശേഷകസംഘം ഭദ്രാസന വൈസ് പ്രസിഡന്റുമായ റവ.വി.ജി. വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് രാജേഷ് മാത്യൂ(ഇടവക മിഷന് സെക്രട്ടറി)- 602- 625-7043
Comments