You are Here : Home / USA News

കനേഡിയന്‍ നെഹ്രുട്രോഫി മത്സരം ആവേശമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 06, 2014 07:13 hrs UTC

 
അതിരുകളില്ലാതെ ആര്‍ത്തിരമ്പിയ ആവേശത്തിരകളില്‍ സ്വദേശികളുടെയും വിദേശികളുടെയും ആര്‍പ്പുവിളിയുടെ കാഹളത്തില്‍ കനേഡിയന്‍ നെഹ്രുട്രോഫി കാനഡയിലെ ബ്രംപ്‌ടനിലെ അതിമനോഹരമായ പ്രഫസേഴ്‌സ്‌ ലെയിക്കില്‍ നടന്നു. കാനഡയിലെ പ്രമുഖ മലയാളീ സംഘടനയായ ബ്രംപ്‌ടന്‍ മലയാളീ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള വള്ളംകളി പ്രതിസന്ധികളെ അവഗണിച്ചു വലിയ ജന സാന്നിധ്യം കൊണ്ടും സംഘടനാ സംവിധാനംകൊണ്ടും പ്രവാസി മലയാളി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. കാനഡയിലെ മലയാളികളെ കൂടാതെ വിവിധ രാജ്യക്കാരായ നിരവധി സ്ഥലവാസികളും ബ്രംപ്‌ടന്‍ ഫെസ്റ്റിവല്‍ എന്നറിയപ്പെടുന്ന ഈ മലയാളീ മഹാ മാമാങ്കം കാണുവാന്‍ രാവിലെ തന്നെ എത്തിചെര്‌ന്നൂ.
 
ആറാമത്‌ കനേഡിയന്‍ നെഹ്രുട്രോഫിയുടെ ഔദ്യോഗിക ഉത്‌ഘാടനം പ്രശസ്‌ത മലയാള സിനിമാ സംവിധായകന്‍ ശ്രീ കെ മധു നിര്‍വഹിച്ചു ,സ്വതന്ത്ര ദേശീയ ഗാനത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ സ്വാതന്ദ്ര്യദിനാഘോഷത്തിനായുള്ള പതാക ഉയര്‍ത്തല്‍ സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം നിര്‍വഹിച്ചു.
 
തുടര്‍ന്ന്‌ ഫൊക്കാനയുടെ പ്രസിഡണ്ട്‌ ശ്രീ ജോണ്‍ പി ജോണ്‍, കനേഡിയന്‍ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ ബോബി സേവ്യര്‍, ഓര്‍മ്മയുടെ പ്രസിഡണ്ട്‌ ശ്രീ ലിജോ ചാക്കോ ടോരോന്‌ടോ മലയാളീ സമാജം വൈസ്‌ പ്രസിഡണ്ട്‌ ശ്രീ സണ്ണി ജോസഫ്‌, ശ്രീ നാരായണ അസോസിയേഷന്‍ പ്രസിടന്റ്‌റ്‌ ശ്രീ ഉദയന്‍ തുടഞ്ഞിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സമാജം സെക്രട്ടറി ശ്രീ ഗോപകുമാര്‍ നായര്‍ സ്വാഗതവും ട്രഷറര്‍ ശ്രീ തോമസ്‌ വര്‍ഗീസ്‌ നന്ദിയും അര്‍പ്പിച്ചു ..തുടര്‍ന്ന്‌ നടന്ന വാശിയേറിയ വള്ളംകളി മത്സരത്തില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു. ശക്തമായ മത്സരം കാണികള്‍ക്ക്‌ ആവേശവും ആകാംഷയും പകരുന്നതായിരുന്നു. ആവേശോജ്ജലമായ മത്സരത്തില്‍ ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ചു കാനഡയിലെ കയ്യാനില്‍ ബോട്ട്‌ ക്ലബ്‌ ജല ചക്രവര്‍ത്തിമാറായി കനേഡിയന്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടു. ജലരാജാക്കന്മാരായ മാസ്‌ കാനഡാ ഈ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. 
 
ഒന്നാ സ്ഥാനം നേടിയ കയ്യാനില്‍ ടീമിന്‌ കനേഡിയന്‍ നെഹ്‌റു എവര്‍ റോളിംഗ്‌ ട്രോഫിയും കാനഡയിലെ പ്രമുഖ വ്യവസായിയായ മനോജ്‌ കരാത്ത സ്‌പോന്‍സര്‍ ചെയ്‌ത ആയിരം ഡോളറും സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം നല്‍കി .ഈ വള്ളംകളി ഒരു ചരിത്ര വിജയം ആക്കിയ എല്ല്‌ലാവര്‍ക്കും സമാജം സെക്രട്ടറി ശ്രീ ഗോപകുമാര്‍ നായര്‍ നന്ദി രേഖപ്പെടുത്തി . സ്‌പോന്‍സര്‍ ചെയ്‌തു സാമ്പത്തികമായി ഈ പരിപാടിയെ വിജയിപ്പിച്ച മുഖ്യ സ്‌പോന്‍സര്‍ ആയിരുന്ന മനോജ്‌ കരാത്തായിക്കും മറ്റെല്ലാ സ്‌പോന്‍സര്‍മാര്‍ക്കും സമാജം ട്രഷറര്‍ തോമസ്‌ വര്‍ഗീസ്‌ പ്രത്യേകം നന്ദി രേഖപ്പെടുത്തി.ഈ വര്‌ഷം സമാജം പ്രഖ്യാപിച്ച കര്‍ഷകശ്രീ അവാര്‍ഡിന്‌ ശ്രീ ഷിബു ഡാനിയേല്‍ അര്‍ഹനായി . 
 
ശ്രീ ബിജു തയ്യില്‍ചിറ,,ശ്രീ ക്രിസ്‌ടോ, ശ്രീ സണ്ണി കുന്നംപിള്ളില്‍ വാസുദേവ്‌ മാധവന്‍, തുടങ്ങിയവര്‍ വള്ളംകളി മത്സരങ്ങള്‍ നിയന്തിച്ചു . വള്ളംകളി പ്രമാണിച്ച്‌ സമാജം നടത്തിയ ഫുഡ്‌ ഫെസ്‌റിവല്‍ മലയാളീ തനിമയാര്‍ന്ന രുചിയേറിയ വിഭവങ്ങള്‍ ലഭ്യമായിരുന്നു . ഉണ്ണി കൃഷ്‌ണന്‍, സെന്‍ മാത്യു, മത്തായി മാത്തുള്ള, ഷിബു ഡാനിയേല്‍, സിബിച്ചന്‍ ജോസഫ്‌ തുടഞ്ഞിയവര്‍ ഫുഡ്‌ ഫെസ്റ്റിന്‌ നേത്രത്വം നല്‍കി.ബീച്ച്‌ വോളിബോള്‍ ടര്‌നമെന്റ്‌റ്‌ മത്സരങ്ങള്‍ക്ക്‌ ശ്രീ സണ്ണി കുന്നംപിള്ളില്‍ ശ്രീ തങ്കച്ചന്‍ കാരിവേലില്‍ എന്നിവര്‍ നേത്രത്വം കൊടുത്തു. ട്രോഫിയും സണ്ണി കുന്നംപിള്ളില്‍ സ്‌പോന്‌സോര്‍ ചെയ്‌ത കാഷ്‌ അവാര്‍ഡും വിജയികളായ ടോരോന്‌ടോ സ്റ്റാര്‍ ടീംമിനു ശ്രീ ഗോപകുമാര്‍ നല്‍കി . 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.