You are Here : Home / USA News

കൈരളി ആര്‍ട്‌സ്‌ ക്ലബ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ ഓണവും സ്വാതന്ത്ര്യദിനവും അതിഗംഭീരമായി ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 28, 2014 10:37 hrs UTC

ഡേവി, ഫ്‌ളോറിഡ: 2014 ഓഗസ്റ്റ്‌ 23-ന്‌ ശനിയാഴ്‌ച ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ കൈരളി ആര്‍ട്‌സ്‌ ക്ലബ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ ഓണാഘോഷവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും അതിവിപുലമായി ആഘോഷിച്ചു. ദേശീയ ഗാനാലാപനത്തോടുകൂടി ആഘോഷപരിപാടികള്‍ക്ക്‌ തിരശീല ഉയര്‍ന്നു. പ്രസിഡന്റ്‌ രാജന്‍ പടവത്തിലിന്റെ അധ്യക്ഷതയില്‍ മാര്‍ത്തോമാ പള്ളി വികാരി ജോണ്‍ മാത്യു അച്ചന്‍ നിലവിളക്ക്‌ തെളിയിച്ച്‌ ഓണാഘോഷ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു.യോഗത്തില്‍ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായി പ്രവര്‍ത്തിച്ച ഡോ. മാമ്മന്‍ ജേക്കബ്‌ മുഖ്യാതിഥികളെ സദസിന്‌ പരിചയപ്പെടുത്തി. രാജന്‍ പടവത്തില്‍ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ കൈരളിയുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്‌ഠം പ്രശംസിക്കുകയും സംഘടനയുടെ ലക്ഷ്യങ്ങളെപ്പറ്റിയും ചാരിറ്റി പ്രവര്‍ത്തനങ്ങളെപ്പറ്റിയും അടിവരയിട്ട്‌ സംസാരിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അകമഴിഞ്ഞ്‌ സഹായിച്ച എല്ലാ സുഹൃത്തുക്കളോടും അദ്ദേഹം തന്റെ നന്ദി അറിയിച്ചു.

 

ഡോ. ഷീലാ വര്‍ഗീസിന്റെ ഗാനാലാപനം വേദിയേയും സദസിനേയും ആനന്ദസാഗരത്തില്‍ ആറാടിച്ചു. സെക്രട്ടറി തോമസ്‌ ജോര്‍ജ്‌ കൈരളിയുടെ ഭാവി പരിപാടികളെപ്പറ്റി വിശദീകരിച്ചു. മുഖ്യ പ്രഭാഷകനായി ഓണസന്ദേശം നല്‍കിയത്‌ ഫൊക്കാനാ മുന്‍ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ മാത്യു ആയിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഫ്‌ളോറിഡാ യൂണീറ്റ്‌ പ്രസിഡന്റ്‌ അസീസി നടയില്‍, മലയാളി അസോസിയേഷന്‍ ഓഫ്‌ താമ്പാ പ്രസിഡന്റ്‌ സുരേഷ്‌ നായര്‍, ഡേവി സിറ്റി പാര്‍ക്ക്‌ ആന്‍ഡ്‌ റെക്കറേഷന്‍ കമ്മിറ്റി അംഗം അഡ്വ. ജോയി കുറ്റിയാനി, ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സന്‍ജേ നടുപ്പറമ്പില്‍, ഫൊക്കാനാ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി വൈസ്‌ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്‌, ക്‌നാനായ കാത്തലിക്‌ മിഷന്‍ ഡയറക്‌ടര്‍ ജേമി പുതുശേരില്‍ അച്ചന്‍ എന്നീ വിശിഷ്‌ടാതിഥികള്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. കൈരളിയുടെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍ മേരി ജോര്‍ജ്‌ നന്ദി പറഞ്ഞു. തുടര്‍ന്ന്‌ നടന്ന വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്ക്‌ വൈസ്‌ പ്രസിഡന്റ്‌ രാജുമോന്‍ ഇടിക്കുള, കമ്മിറ്റി അംഗങ്ങളായ രഞ്‌ജിത്‌ ജോര്‍ജ്‌, ജോബി സെബാസ്റ്റ്യന്‍, ജോ സ്റ്റാന്‍ലി, ഉല്ലാസ്‌ കുര്യാക്കോസ്‌, ഡോ. വിനുപ്‌ വിശ്വനാഥന്‍ എന്നിവരായിരുന്നു. രാജന്‍ പടവത്തില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.