ന്യൂജേഴ്സി: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ സഭയുടെ സഹായ മെത്രനായി തെരഞ്ഞെടുക്കപ്പെട്ട ജോയി ആലപ്പാട്ടിനെ ന്യൂജേഴ്സി നാട്ടുക്കൂട്ടം അംഗങ്ങള്‍ അഭിനന്ദിച്ചു.
ന്യൂമില്ഫോസില് കൂടിയ നാട്ടുക്കൂട്ടത്തിന്റെ പൊതുയോഗത്തില്‍ പ്രസിഡന്റ് എല്‍ദോ പോള്‍, മോബീന്‍, റോബര്‍ട്ട്, ജോയി ചാക്കപ്പന്, ബിജു തോമസ്, ജോസുകുട്ടി വലിയകുന്നേല്‍, ദേവസി പാലാട്ടി എന്നിവരും അഭിനന്ദനങ്ങള്‍ അറിയിച്ചു.
അമേരിക്കയില്‍ സീറോ മലബാര്‍ സഭ അരംഭിക്കുന്നതിനു മുമ്പുതന്നെ ന്യൂമില്ഫോസില് ജോയി അച്ചന്റെ നേതൃത്വത്തില്‍ മലയാളം കുര്‍ബാന നടത്തിയിരുന്നു. ന്യൂമില്ഫോസ് പാരീഷില്‍ അസോസിയേറ്റ് പാസ്റ്ററായി നിയമനം ലഭിച്ചതോടെ അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേഗതകൂടി. സ്വന്തമായി ഒരു ദേവാലയം പടുത്തുയര്‍ത്തണമെന്ന ആഗ്രഹത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
ശാന്തനും എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി നമ്മുടെ മുന്നില്‍ ഓടിയെത്തുന്ന ജോയി അച്ചന് എല്ലാവരും താങ്ങും തണലുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്ക്കും നന്മ നല്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് യോഗം സമാപിച്ചു.
Comments