You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ മേരീസില്‍ മാതാവിന്റെ വലിയ തിരുനാള്‍ ഓഗസ്റ്റ്‌ 8 മുതല്‍ 11 വരെ

Text Size  

Story Dated: Sunday, August 03, 2014 09:37 hrs UTC

 സാജു കണ്ണമ്പള്ളി        

    

ഷിക്കാഗോ : ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്ക്‌ ഇടവകയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ ദര്‍ശനതിരുനാള്‍ വലിയതിരുനാള്‍ ഓഗസ്റ്റ്‌ 8 വെള്ളിയാഴ്‌ച ആരംഭിച്ച്‌ 11 താങ്കളാഴ്‌ച അവസാനിക്കും. അമേരിക്കയില്‍ ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കുന്ന ക്‌നാനായ പള്ളിയിലെ ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കുന്ന തിരുനാള്‍ എന്നതാനാല്‍ ഇക്കുറി ഭക്തിനിര്‍ഭരവും ആഘോഷകരവുമായ തിരുനാള്‍ ക്രമീകരണങ്ങളാണ്‌ തിരുനാള്‍ കമ്മറ്റി ഒരു ക്കികൊണ്ടിരിക്കുന്നത്‌.

വെള്ളിയാഴ്‌ച വൈകുന്നേരം 6.30 ന്‌ അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പതാക ഉയര്‍ത്തി തരുനാളിന്‌ തുടക്കം കുറിക്കും. മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബാനയും, ഫാ. അഗസ്റ്റിന്‍ പാലായ്‌ക്കപ്പറമ്പില്‍ തിരുനാള്‍ സന്ദേവും നല്‍കും. തുടര്‍ന്ന്‌ മിനിസ്‌ട്രികളുടേയും കൂടാരയോഗങ്ങളുടേയും അടിസ്ഥാനത്തില്‍ കലാസന്ധ്യ അരങ്ങേറും.

ആഗസ്റ്റ്‌ 9 ശനിയാഴ്‌ച വൈകുന്നേരം 5.30 ന്‌ ഫാ. സജി പിണര്‍കയില്‍ നയിക്കുന്ന പാട്ടു കുര്‍ബ്ബാനയും, നൊവേന, പ്രസുദേന്തി വാഴ്‌ച എന്നിവ ഉണ്ടായിരിക്കും. ഫാ. സിജു മുടക്കോടില്‍ തിരുനാള്‍ സന്ദേവും നല്‍കും. പിന്നീട്‌ നടക്കുന്ന കപ്ലേന്‍ വാഴ്‌ചയില്‍ ഫാ. എബ്രഹാം മുത്തോലത്ത്‌ പങ്കെടുക്കും. തുടര്‍ന്ന്‌ ജയിന്‍ മാക്കില്‍ അണിയിച്ചോരുക്കുന്ന 2 മണിക്കൂര്‍ നീണ്ട്‌നില്‍ക്കുന്ന `മിഷിഗന്‍ അവന്യു` എന്ന മനോഹര സ്‌റ്റേജ്‌ഷോ അരങ്ങ്‌ തകര്‍ക്കും. അമേരിക്കയിലെ ചരിത്രത്തിലെ ആദ്യ നാഴികകല്ലായിരിക്കും `മിഷിഗന്‍ അവന്യു` എന്ന്‌ സംഘാടകര്‍ ഇതിനോടകം അവകാശപ്പെട്ടുകഴിഞ്ഞു. ശനിയാഴ്‌ച സംഗീത ശുശ്രൂഷ നടത്തുന്നത്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയിലെ ഗായകസംഘം ആണന്നുള്ളത്‌ ശ്രദ്ധേയമാണ്‌.

പ്രധാന ദിവസമായ പത്താം തീയതി ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ ഫാ. ഫിലിപ്പ്‌ രാമച്ചനാട്ട്‌ മുഖ്യ കാര്‍മ്മികനായുള്ള ഭക്തിനിര്‍ഭരമായ തിരുനാള്‍ റാസയും, ഫാ. പോള്‍ ചാലിശേരിയുടെ തിരുനാള്‍ പ്രംസംഗവും ഉണ്ടായിരിക്കും. തുടര്‍ന്ന്‌ ഭക്തിനിര്‍ഭരവും നയനമനോഹരവമായ തിരുനാള്‍ പ്രദക്ഷണം ദേവാലയം ചുറ്റന്നതായിരിക്കും. വാദ്യമേളങ്ങളും കോടിതോരണങ്ങളും, വെള്ളയും നീലയും ഡ്രസ്സ്‌ അണിഞ്ഞ ഭക്തജനങ്ങളും തരുനാള്‍ പ്രദക്ഷണത്തിന്‌ ഭംഗിയും അതിലേറെ ഭക്തിനിര്‍ഭരവും ആകും.
നേര്‍ച്ചകാഴ്‌ചകള്‍ സമര്‍പ്പിക്കുന്നതിനും അടിമവെയ്‌ക്കുന്നതിനും, കഴുന്ന്‌ എടുക്കുന്നതിനും പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.ഏവര്‍ക്കും തിരുനാള്‍ ലേലത്തിലും പങ്കെടുക്കാന്‍ സാധിക്കുന്നതായിരിക്കും. ആഘോഷമായ തിരുനാള്‍ മഹോത്സവത്തിന്‌ പ്രസുദേന്തിമാരായി മിറയിരിക്കുന്നത്‌ നൈല്‍സിലുള്ള സെന്റ്‌ സേവ്യേഴ്‌സ്‌ കൂടാരയോഗങ്ങളാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.