You are Here : Home / USA News

സാന്‍ഹൊസെയില്‍ കെ.സി.സി.എന്‍.സിയുടെ ആഭിമുഖ്യത്തില്‍ പിക്‌നിക്ക്‌ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 02, 2014 09:15 hrs UTC


    

സാന്‍ഹൊസെ, കാലിഫോര്‍ണിയ: ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (കെ.സി.സി.എന്‍.സി)യുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും പതിവായി നടത്തിവരുന്ന പിക്‌നിക്ക്‌ ഈവര്‍ഷം സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിനടുത്തുള്ള ആലം റോക്ക്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തി.

സാന്‍ഹൊസെയിലെ ക്‌നാനായക്കാര്‍ ആവേശപൂര്‍വം പിക്‌നിക്കില്‍ പങ്കെടുത്തു. രാവിലെ 11 മണിയോടെ ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്ത്‌ പിക്‌നിക്ക്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.സി.സി.എന്‍.സി പ്രസിഡന്റ്‌ ജോസ്‌ മാമ്പള്ളില്‍, ഒരുമാസത്തെ സന്ദര്‍ശനത്തിന്‌ അമേരിക്കയിലെത്തിയ നീണ്ടൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തോമസ്‌ കോട്ടൂര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

തുടര്‍ന്ന്‌ സ്‌പോര്‍ട്‌സ്‌ കോര്‍ഡിനേറ്റേഴ്‌സായ എമില്‍ കാരിത്തുരുത്തില്‍, ജോമോന്‍ പുതിയിടം,വിവിന്‍ ഓണശേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ്‌ മത്സരങ്ങള്‍ നടത്തി.

ഫുഡ്‌ കമ്മിറ്റി കോര്‍ഡിനേറ്റേഴ്‌സായ മാത്യു പതിപ്പള്ളില്‍, റ്റോമി വടുതല, ജോസ്‌ വല്യപറമ്പില്‍, ജോയ്‌ തട്ടായം എന്നിവരുടെ നേതൃത്വത്തില്‍ ബാര്‍ബിക്യൂവും, സ്‌നാക്‌സ്‌, ഡ്രിംങ്ക്‌സ്‌ എന്നിവ ഉച്ചയോടുകൂടി തയാറായിരുന്നു. തുടര്‍ന്ന്‌ ജോസ്‌ മാമ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന ലേലം വിളിയില്‍ അംഗങ്ങള്‍ വാശിയോടെ പങ്കെടുത്തു.

വാര്‍ഡ്‌ അടിസ്ഥാനത്തില്‍ നടത്തിയ വടംവലി മത്സരത്തില്‍ ബ്ലൂ ഹൗസ്‌ ക്യാപ്‌റ്റനായ ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്തിന്റെ നേതൃത്വത്തിലുള്ള ടീമും, ദേവാലയ ശുശ്രൂഷി ജോബിന്‍ കുന്നശേരിയുടെ നേതൃത്വത്തിലുള്ള വൈറ്റ്‌ ഹൗസും തമ്മില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ബ്ലൂ ഹൗസ്‌ ഒന്നാം സ്ഥാനത്തെത്തി. വടംവലി കൂടാതെ ഓട്ടം, നടത്തം, ലെമണ്‍ സ്‌പൂണ്‍ റെയ്‌സ്‌, ബ്രിക്‌ വാലി റണ്ണിംഗ്‌ ചലഞ്ച്‌, വാട്ടര്‍ ബലൂണ്‍, ഡോഡ്‌ജ്‌ ബോള്‍, കസേരകളി എന്നിവയില്‍ പ്രായഭേദമെന്യേ എല്ലാവരും പങ്കെടുത്തു.

മത്സരങ്ങളില്‍ സമ്മാനം നേടിയവര്‍ക്ക്‌ ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്ത്‌, കെ.സി.സി.എന്‍.സി പ്രസിഡന്റ്‌ ജോസ്‌ മാമ്പിള്ളില്‍, ചെയര്‍മാന്‍ ജിപ്‌സണ്‍ പുറയംപള്ളില്‍, മുന്‍ പ്രസിഡന്റ്‌ രാജു ആണ്ടുമാലില്‍, സ്‌പോര്‍ട്‌സ്‌ കോര്‍ഡിനേറ്റര്‍ & നാഷണല്‍ കൗണ്‍സില്‍ വിവിന്‍ ഓണശേരില്‍, മാത്യു ഏലൂര്‍ എന്നിവര്‍ സമ്മാനദാനം നടത്തി. കെ.സി.സി.എന്‍.സി കമ്മിറ്റി അംഗങ്ങള്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ജോസ്‌ മാമ്പള്ളില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.