You are Here : Home / USA News

ഫോമയുടെ ജനറല്‍ കൌണസില്‍ ഫ്ളോറിഡയിലെ മയാമിയില്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, August 01, 2014 12:28 hrs UTC

അമേരിക്കയിലെ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ ജനറല്‍ കൌണസില്‍ ഫ്ളോറിഡയിലെ മയാമിയില്‍ നടക്കും . ഒക്ടോബര്‍ 25ന് നടക്കുന്ന മീറ്റിം ഗില്‍ ഫോമയുടെ നിരവധി ദേശീയ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കു. ഫിലാഡല്‍ഫിയയില്‍ നടന്ന ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചായിരുന്നു ഇതിനു മുമ്പ് നടന്ന ജനറല്‍ കൌണസില്‍ .260-ല്‍ പരം ഡെലിഗേറ്റ്സ് പങ്കെടുത്ത ഈ ജനറല്‍ കൌണ്സില്‍ ആയിരുന്നു  പുതിയ ദേശീയ നേതൃത്വതത്തെ തെരഞ്ഞെടുത്തത്.ഇപ്പോഴത്തെ നേതൃത്വത്തില്‍ നിന്ന് പുതിയ പ്രസിഡന്റ് ആനന്ദന്‍ നിരവേലും ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡും നയിക്കുന്ന ടീം അധികാരമേറ്റെടുക്കും .അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികളുടെ തുടക്കവും മയാമിയില്‍ കുറിക്കും . ഫോമയുടെ അടുത്ത ദേശീയ കണ്‍വന്‍ഷന്‍ മയാമിയില്‍ ആയത് കൊണ്ട് തന്നെ ജനറല്‍ കൌണസില്‍ ഒരുപാട് പ്രാധാന്യം അര്‍ഹിക്കുന്നു . കഴിഞ്ഞ മീറ്റിംഗില്‍ ചര്‍ച്ചയ്ക്ക് വന്ന കണ്‍വന്‍ഷന്റെ വര്‍ഷം മാറ്റുന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ വീണ്ടുമെത്തുമെന്ന് കരുതപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.