You are Here : Home / USA News

ഫോമാ 56 കാര്‍ഡ്‌ ഗെയിം ന്യൂയോര്‍ക്ക്‌ ജേതാക്കള്‍

Text Size  

Story Dated: Sunday, July 27, 2014 01:19 hrs EDT



ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയയിലെ വാലിഫോര്‍ജ്‌ കാസിനോ റിസോര്‍ട്ട്‌ സെന്ററില്‍ വെച്ച്‌ ജൂണ്‍ 26 മുതല്‍ 29 വരെ നടത്തിയ ഫോമയുടെ നാലാമത്‌ അന്തര്‍ദേശീയ കണ്‍വന്‍ഷനിലെ മുഖ്യ പരിപാടികളില്‍ ഒന്നായിരുന്ന 56 കാര്‍ഡ്‌ ഗെയിം വളരെ ആവേശത്തോടും ഭംഗിയോടുംകൂടി നടത്തപ്പെട്ടു. വാശിയേറിയ മത്സരത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള സൈമണ്‍, ടോം തോമസ്‌, ഷാജി തോമസ്‌ എന്നിവരെ വിജയികളായി പ്രഖ്യാപിക്കുകയും 1000 ഡോളറും ട്രോഫിയും സമ്മാനിക്കുകയും ചെയ്‌തു.

സാബു സ്‌കറിയ (ചെയര്‍മാന്‍), മാത്യു ചെരുവില്‍ (കണ്‍വീനര്‍), ജോസഫ്‌ മാത്യു (അപ്പച്ചന്‍) കോര്‍ഡിനേറ്റര്‍, കമ്മിറ്റി അംഗങ്ങളായ ദിലീപ്‌ വര്‍ഗീസ്‌, സൈമണ്‍, ഫിലിപ്പ്‌ ജോണ്‍, സാം മാത്യു, ജോണ്‍സണ്‍ മാത്യു, ടോം തോമസ്‌, ജോണ്‍ തോമസ്‌, ജോര്‍ജ്‌ വന്‍നിലം, സുനില്‍ നൈനാന്‍, സണ്ണി വാളിപ്ലാക്കല്‍, മോഹന്‍ പരുവക്കാട്ട്‌, ചാക്കോ ജോസഫ്‌ എന്നിവരുടെ ശക്തമായ നേതൃത്വത്തിലാണ്‌ ഗെയിം നടത്തിയത്‌.

ഫസ്റ്റ്‌ റണ്ണര്‍അപ്പ്‌: സാബു സ്‌കറിയ, ജോണ്‍സണ്‍ മാത്യു, സാബു വര്‍ഗീസ്‌ (ഫിലാഡല്‍ഫിയ) എന്നിവരാണ്‌. 750 ഡോളറും, ട്രോഫിയും നല്‍കപ്പെട്ടു.

സെക്കന്‍ഡ്‌ റണ്ണര്‍അപ്പ്‌: മാത്യു ചെരുവില്‍, ജോസഫ്‌ മാത്യു, ജോര്‍ജ്‌ വന്‍നിലം (ഡിട്രോയിറ്റ്‌). സമ്മാനമായി 500 ഡോളറും ട്രോഫിയും നല്‍കി.

തേര്‍ഡ്‌ റണ്ണര്‍അപ്പ്‌: ദിലീപ്‌ വര്‍ഗീസ്‌, ബിനു, ബിജു (ന്യൂജേഴ്‌സി). സമ്മാനമായി 300 ഡോളറും ട്രോഫിയും നല്‍കി.

ദിലീപ്‌ വര്‍ഗീസ്‌ (ന്യൂജേഴ്‌സി), സൈമണ്‍ (ന്യൂജേഴ്‌സി), ടോം തോമസ്‌ (ന്യൂജേഴ്‌സി) എന്നിവരായിരുന്നു മത്സരത്തിന്റെ മുഴുവന്‍ തുകയും സ്‌പോണ്‍സര്‍ ചെയ്‌തത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More