You are Here : Home / USA News

ഇന്റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റില്‍ സിറോ മലബാര്‍ ചാമ്പ്യന്മാര്‍

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Saturday, July 26, 2014 11:24 hrs UTC


ഫിലഡല്‍ഫിയ .  മലയാളി ഇന്റര്‍ ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളി ബോള്‍ ടൂര്‍ണ്ണമെന്റ് 2014 ലെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ആതിഥേയ ടീമായ സെന്റ് തോമസ് സിറോ മലബാര്‍ വിജയികളായി.  ഫെയര്‍ ലെസ് ഹില്‍സ് സെന്റ ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ടീം റണ്ണര്‍ അപ്പ് ആയി. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാപളളി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന പരിപാടിയാണിത്.

സെന്റ് തോമസ് സിറോ മലബാര്‍ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുളള അഞ്ചാമത് മലയാളി ഇന്റര്‍ ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ജൂലൈ 12 ശനി, 20 ഞായര്‍ എന്നീ ദിവസങ്ങളില്‍ സിറോ മലബാര്‍ ദേവാലയത്തിന്റെ പുനര്‍ നിര്‍മ്മിച്ച വോളിബോള്‍ കോര്‍ട്ടിലാണ് നടന്നത്.

ശനിയാഴ്ച്ച ലീഗ് മത്സരങ്ങളും ഞായറാഴ്ച്ച സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടന്നു. ഫിലാഡല്‍ഫിയായിലേയും സമീപ പ്രദേശങ്ങളിലേയും പളളി ടീമുകളായ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ്, ക്രിസ്റ്റോസ് മാര്‍ത്തോമ, ഫിലാഡല്‍ഫിയ മാര്‍ത്തോമ, അസന്‍ഷന്‍ മാര്‍ത്തോമ, സെന്റ് തോമസ് സിറോ മലബാര്‍ എന്നീ ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മത്സരിച്ചു.

മത്സരങ്ങള്‍ കാണുന്നതിനും, വോളിബോള്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫിലാഡല്‍ഫിയായിലേയും പരിസര പ്രദേശങ്ങളിലേയും സ്പോര്‍ട്സ് സംഘാടകരും, കായിക താരങ്ങളും, അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെ വലിയൊരു ജനക്കൂട്ടം എത്തിയിരുന്നു.

ചാമ്പ്യന്മാരായ സിറോ മലബാര്‍ ടീമില്‍ ക്യാപ്റ്റന്‍ ഡെന്നിസ് മാനാട്ടിനൊപ്പം അഭിലാഷ് രാജന്‍, ടോമി ജെയിംസ്, ജോസഫ് പുരക്കല്‍, ജിതിന്‍ പോള്‍, ഡൊമിനിക് ബോസ്കോ, ജോയല്‍ ബോസ്കോ, അക്ഷയ് വര്‍ഗീസ്, ക്രിസ് വര്‍ഗീസ്, ജിയോ വര്‍ക്കി എന്നിവരാണ് കളിച്ചത്. സ്റ്റാന്‍ലി എബ്രഹാം ടീം കോച്ചും, സെബാസ്റ്റ്യന്‍ എബ്രഹാം മാനേജരും ആയിരുന്നു.

റണ്ണര്‍ അപ്പ് ആയ ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ടീം വാരിയേഴ്സിനുവേണ്ടി ദിലീപ് ജോര്‍ജ് (ക്യാപ്റ്റന്‍), ഷിജോ ഷാജി, സുബിന്‍ ഷാജി, ഫെബിന്‍ മാത്യു, ജെഫിന്‍ തോമസ്, ബെഞ്ചമിന്‍ മാത്യു, ജസ്റ്റിന്‍ കുര്യന്‍, ഷിനോ ഫിലിപ്പ്, സാക്ക്, റോയി സാമുവല്‍, രാജന്‍ സാമുവല്‍ എന്നിവര്‍ കളിക്കളത്തിലിറങ്ങി. ലെനോ സ്കറിയാ കോച്ചും, മാത്യു വര്‍ഗീസ് ടീം മാനേജരും ആയി.

സിറോ മലബാര്‍ ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരി ടൂര്‍ണ്ണമെന്റില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി സിറോ മലബാര്‍ ടീമിനും, രണ്ടാം സ്ഥാനത്തെത്തിയ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ടീമിനും എവറോളിംഗ് ട്രോഫി നല്‍കി ആദരിച്ചു.

വ്യക്തിഗത മികവ് പുലര്‍ത്തിയ ഷിജോ (ബെസ്റ്റ് സ്മാഷര്‍), സുബിന്‍ (ബെസ്റ്റ് സെറ്റര്‍) ക്രിസ് വര്‍ഗീസ് (ബെസ്റ്റ് ഡിഫന്‍സ്), ടോമി ജെയിംസ് (എംവിപി), അഭിലാഷ് (ബെസ്റ്റ് ഡിസിപ്ലിന്‍ പ്ലെയര്‍), സീനിയര്‍ കളിക്കാരായ തോമസ് ജേക്കബ്, മാനുവല്‍ ജോസഫ് എന്നിവര്‍ക്ക് പ്രത്യേക ട്രോഫികള്‍ ലഭിച്ചു.

എബ്രഹാം മുണ്ടക്കല്‍, സാങ്കി, ബാബു വര്‍ക്കി എന്നിവര്‍ റഫറിമാരായിരുന്നു. സെബാസ്റ്റ്യന്‍ എബ്രഹാം, ലയോണ്‍സ് തോമസ് (രാജീവ്), ബാബു വര്‍ക്കി എന്നിവര്‍ ടൂര്‍ണ്ണമെന്റിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍മാരായി. എം. സി സേവ്യര്‍, ജസ്റ്റിന്‍ മാത്യു, ജോസഫ് വര്‍ഗീസ്, സണ്ണി പടയാറ്റില്‍, സന്തോഷ് കുര്യന്‍, സ്റ്റാന്‍ലി എബ്രഹാം, ഗ്ലാഡ്സണ്‍ മാത്യു, ജോയ് കടുകന്‍മാക്കല്‍, വിന്‍സന്റ് ഇമ്മാനുവല്‍, ബിജി ജോസഫ്, ഷാജി മിറ്റത്താനി, ടോം പാറ്റാനിയില്‍, ജോര്‍ജ് ഓലിക്കല്‍, ജയ്സണ്‍ പൂവത്തിങ്കല്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിച്ചു.

ജോണ്‍ തൊമ്മന്‍, ജോയി കരുമത്തി, ജസ്റ്റിന്‍ മാത്യു, സോണി തോമസ്, സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവര്‍ നേതൃത്വം  കൊടുത്ത ഹോസ്പിറ്റാലിറ്റി കമ്മിറ്റി മുഴുവന്‍ കളിക്കാര്‍ക്കും കാണികള്‍ക്കും രുചികരമായ ഭക്ഷണം പാകം ചെയ്തു നല്‍കി. പുതുതായി ആരംഭിച്ച കുട്ടനാട് ഗ്രോസറി മിതമായ നിരക്കില്‍ ഭക്ഷണത്തിനാവശ്യമായ സാധനങ്ങള്‍ നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.