You are Here : Home / USA News

ശങ്കരത്തില്‍ കുടുംബസംഗമം

Text Size  

Story Dated: Thursday, July 24, 2014 12:16 hrs UTC

 ഡോ. യോഹന്നാന്‍ ശങ്കരത്തില്‍

ഫിലാഡല്‍ഫിയ.  അമേരിക്കയിലും കാനഡയിലുമായി താമസിക്കുന്ന ശങ്കരത്തില്‍ കുടുംബാംഗങ്ങളുടെയും ബന്ധുജനങ്ങളുടെയും ഏകദിന സമ്മേളനം സംഘടിപ്പിക്കുന്നു. ഫിലഡെല്‍ഫിയാ അസ്സന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് 23-ന് ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്കാണ് പരിപാടി. കുടുംബയോഗം പ്രസിഡന്റ്  ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്ക്കോപ്പായുടെ അദ്ധ്യക്ഷതയില്‍ കൂടുന്നതാണ്.

പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന ഈ സംഗമത്തിലേയ്ക്ക് എവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയîുന്നു. കുടുംബാംഗങ്ങളായ ഡോ. സി. കെ. രാജന്‍ (സ്റ്റാറ്റന്‍ഐലന്റ്), ഫാ. കെ.കെ. ജോണ്‍ (ഫിലാഡല്‍ഫിയ), ഡോ. വര്‍ഗീസ് ഡാനിയല്‍ (കണക്ടിക്കട്ട്), ഫാ. ഫിലിപ്പ് ജി. ശങ്കരത്തില്‍ ഡീക്കന്‍ ജോണ്‍ ശങ്കരത്തില്‍ (ഡിട്രോയിറ്റ്) എന്നിവരുള്‍പ്പടെ നിരവധി പേര്‍ കുടുംബ സംഗമത്തില്‍ സംബന്ധിക്കുന്നതാണ്്.

കുടുംബചരിത്രം, പിതാമഹന്മാരുടെ ജീവിതം, ക്രിസ്തീയ വിശ്വാസം, എന്നീ വിഷയങ്ങളും ചര്‍ച്ച ചെയîുന്നതാണ്്. വിവിധ ശാഖകളിലും സ്ഥലങ്ങളിലുമായി താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് കുടുംബ ഐക്യം മെച്ചപ്പെടുത്തുന്നതിനും, പുതിയ തലമുറയ്ക്ക് പരസ്പരം പരിചയപ്പെടുന്നതിനും കുടുംബചരിത്രം പഠിക്കുന്നതിനുമായി ഈ അവസരം പ്രയോജനപ്പെടുത്താം.

കുടുംബാംഗങ്ങള്‍ ഏവരെയും സൌഹൃദ സംഗമത്തിലേയ്ക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിദൂര സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്ക് താമസ സൌകര്യങ്ങള്‍ ക്രമീകരിക്കണമെങ്കില്‍ സെക്രട്ടറിയെ അറിയിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുടുംബയോഗം പ്രസിഡന്റ് : ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്ക്കോപ്പാ. (516) 746 5086 ണ്ണ (516) 850 9213 ത്സനPadma_chandrakkalaത്മത്നഗ്നhന്റnnന്റnഥദ്ദണ്ഡന്റദ്ധl.്യഗ്നണ്ഡ
കുടുംബയോഗം സെക്രട്ടറി : സജീവ് ശങ്കരത്തില്‍. (267) 7674275 (215) 6982238
രാജൂ ശങ്കരത്തില്‍ (215) 6819852, യോഹന്നാന്‍ ശങ്കരത്തില്‍ (215) 7780162, ബോബി ശങ്കരത്തില്‍ (267) 6887711

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.