You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ഒരു നവ്യാനുഭവമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 21, 2014 02:03 hrs EDT

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഈവര്‍ഷത്തെ പിക്‌നിക്ക്‌ നവ്യാനുഭവമായി. പന്ത്രണ്ടാം തീയതി ശനിയാഴ്‌ച രാവിലെ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചുകൊണ്ട്‌ ധാരാളം ആളുകള്‍ മോര്‍ട്ടന്‍ഗ്രോവിലെ ലിന്‍വുഡ്‌ പാര്‍ക്കില്‍ എത്തിയിരുന്നു. രാവിലെ 10 മണിക്ക്‌ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം പിക്‌നിക്ക്‌ ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ വിവിധ പ്രായത്തില്‍പ്പെട്ടവര്‍ക്കായുള്ള കായിക മത്സരങ്ങള്‍ നടന്നു. വിവിധ തരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിക്‌നിക്കിലെ പ്രത്യേകതയായിരുന്നു. കുട്ടികളുടേയും സ്‌ത്രീകളുടേയും സീനിയര്‍ സിറ്റിസണ്‍സിന്റേയും നിറഞ്ഞ സാന്നിധ്യം പിക്‌നിക്ക്‌ വന്‍ വിജയമാക്കി.

 

ഉച്ചകഴിഞ്ഞ്‌ പിക്‌നിക്കില്‍ പങ്കെടുക്കുവാന്‍ കോട്ടയം ഡി.സി.സി പ്രസിഡന്റ്‌ ടോമി കല്ലാനിയും, നീണ്ടൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തോമസ്‌ കോട്ടൂരും എത്തിച്ചേരുകയും പിക്‌നിക്കിന്‌ ആശംസകള്‍ നേരുകയും ചെയ്‌തു. പിക്‌നിക്കിന്റെ വിജയത്തിനായി സണ്ണി വള്ളിക്കളം, ബാബു മാത്യു, സാബു നടുവീട്ടില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഫിലിപ്പ്‌ പുത്തന്‍പുര എന്നിവരോടൊപ്പം മറ്റ്‌ ബോര്‍ഡ്‌ അംഗങ്ങളായ ബ്രിജിറ്റ്‌ ജോര്‍ജ്‌, ടോമി അംബേനാട്ട്‌, ആഷ്‌ലി ജോര്‍ജ്‌, ജോജോ വെങ്ങാന്തറ, ബിജി സി. മാണി, സന്തോഷ്‌ നായര്‍, ബെന്നി വാച്ചാച്ചിറ, ജോര്‍ജ്‌ തോട്ടപ്പുറം എന്നിവരും പ്രവര്‍ത്തിച്ചു. പിക്‌നിക്കിന്‌ എത്തിയവര്‍ക്ക്‌ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്വാഗതവും സാബു നടുവീട്ടില്‍ നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More