You are Here : Home / USA News

മാറാനാഥ വാര്‍ഷിക പൊതുസമ്മേളനവും വിബിഎസും ജൂലൈ 20 മുതല്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, July 17, 2014 12:25 hrs UTC


ഡാലസ്. മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്  വാര്‍ഷിക ജനറല്‍ കണ്‍വന്‍ഷനും വെക്കേഷന്‍ ബൈബിള്‍ സ്കൂളും ജൂലൈ 20 മുതല്‍ 26 വരെ ബ്രൂട്ടന്‍ റോഡിലുളള മാറാനാഥ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു. ജൂലൈ 20 ഞായറാഴ്ച മുതല്‍ ശനിയാഴ്ച വരെയുളള യോഗങ്ങള്‍ വൈകിട്ട് 6.45 മുതല്‍ 9.15 വരെയായിരിക്കും. സൌത്ത് ആഫ്രിക്ക ഷൈലോ സിനര്‍ജി സ്ഥാപകന്‍ പാസ്റ്റര്‍ നന്ദ ഗോവിന്ദര്‍, വാക്സി ഹാക്സിയില്‍ നിന്നുളള പ്രൊഫസര്‍ ഡോ. ജെഫ് മാഗ്രുഡര്‍, പാസ്റ്റര്‍ ബെഥേല്‍ ജേക്കബ്, ഫെയ്ത്ത്സണ്‍ വര്‍ഗീസ്, പാസ്റ്റര്‍ മാത്യു ഇടവട്ടല്‍, പാസ്റ്റര്‍ ജസ്റ്റിന്‍ ജേക്കബ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും.

തിങ്കളാഴ്ച മുതല്‍ വെളളിയാഴ്ച വരെ രാവിലെ 9 മുതല്‍ ഒന്നുവരെ വെക്കേഷന്‍ ബൈബിള്‍ ക്ലാസുകള്‍ കുട്ടികള്‍ക്കു വേണ്ടി ക്രമീകരിച്ചിട്ടുണ്ട്. യോഗങ്ങളിലേക്കും വിബിഎസിലേക്കും ജാതിമത ഭേദമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നതായി പാസ്റ്റര്‍ ബഥേല്‍ ജേക്കബ് അറിയിച്ചു. വിബിഎസില്‍ പ്രവേശനം സൌജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
972 288 0482, 214 732 0806 എന്നീ നമ്പരുകളുമായി ബന്ധപ്പെടാവുന്നതാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.