You are Here : Home / USA News

ചാരിതാര്‍ത്ഥ്യത്തോടെ പടിയിറക്കം!!

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 10, 2014 10:36 hrs UTC

ന്യൂജേഴ്‌സി: കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും വിരമിക്കുന്ന ജിബി തോമസ്‌ തന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നു. പിന്നിട്ടതിനെക്കാള്‍ കൂടുതല്‍ ഇനിയും മുന്നേറാന്‍ ഉണ്ടെങ്കിലും, ആത്മസംതൃപ്‌തി നല്‍കിയ കഴിഞ്ഞകാലയളവിലേക്ക്‌ ഒരു എത്തിനോട്ടം!!! 2013 -2014 പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്തതിനുശേഷം `രക്തദാനം മഹാദാനം' എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട്‌ സ്വന്തം രക്തം ആദ്യം നല്‍കി മാതൃകകാട്ടി. കൊച്ചുകുട്ടികള്‍ക്ക്‌ പോലും കടല്‍ത്തിരയില്‍ കുളിച്ചുകളിക്കാന്‍ ഒരുബീച്ച്‌ ബാഷ്‌ സംഘടിപ്പിച്ചു. യുവജനതയുടെ ഹരമായ പിന്നണിഗായകന്‍ ഫ്രാങ്കോയെയും വയലിനിസ്റ്റ്‌ മനോജിനെയും ഒന്നിച്ചുഒരു സ്‌റ്റേജില്‍ അണിനിരത്തി ന്യൂജെഴ്‌സി മലയാളികളെ കോള്‍മയിര്‍ കൊള്ളിച്ചു. ഏവര്‍ക്കും ഉള്ള ഒരു പരാതി ഓണാഘോഷത്തില്‍ ഭക്ഷണം വിളമ്പുന്നതായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ഒരാള്‍പോലും ഒരുപരാതിയും ഉന്നയിക്കാതെ, നേരെമറിച്ചു അഭിനന്ദനപ്രവാഹങ്ങളായി ഓണസദ്യ പുനക്രമീകരിച്ചു.

 

എഡിസണ്‍ ഹോട്ടലില്‍ നടന്ന യുവജനസമ്മേളനം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഫോമയുടെ അംഗസംഘടനകളില്‍ കെ.എ.എന്‍.ജിക്ക്‌ പ്രഥമസ്ഥാനം നേടികൊടുക്കാന്‍ ഇടയാക്കിയ ആ സമ്മേളനം ജിബി അടക്കമുള്ള ഒരുടീമിന്റെ മാസങ്ങളുടെ അശ്രാന്ത പ്രവര്‍ത്തനഫലമായിരുന്നു. കെ.എ.എന്‍.ജിയുടെ വോളിബോള്‍ മത്സരം വേറെ ഒരു ഉദാഹരണം. നാല്‌ വ്യത്യസ്ഥ സ്‌റ്റേറ്റ്‌കളില്‍ നിന്നുള്ള പന്ത്രണ്ടു ടീ മുകളെവച്ച്‌ കാഞ്ച്‌ ആദ്യമായി നടത്തിയ കായികമേള, അതിന്റെ അത്യുന്നതങ്ങളില്‍ എത്തിക്കാന്‍ സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ ജിബിക്ക്‌ കഴിഞ്ഞു. എല്ലാവര്‍ഷവും നടത്താറുള്ള വസന്തോത്സവം മികവുറ്റതാക്കാന്‍ സിനിമാതാരങ്ങള്‍ പരസ്‌പരം മത്സരിച്ചു. കെ.എ.എന്‍.ജിക്ക്‌ മികച്ചസംഭാവന നല്‍കിയ അമ്മമാരെ ആദരിച്ചു മാതൃദിനം അവിസ്‌മരണീയമാക്കി. യുവജനങ്ങള്‍ക്കായി ഒരുവശത്ത്‌ നൃത്തംചെയ്‌തു സ്വയം അലിയാന്‍ അവസരം ഉണ്ടാക്കിയപ്പോള്‍, മറുവശത്ത്‌ തട്ടുകട സംസ്‌കാരത്തെ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തി.

 

കാഞ്ചിനെ അമേരിക്കയിലെ മുഖ്യധാരരാഷ്ടിയവുമായി കൂട്ടി ഇണക്കിയതും, സംസ്ഥാനം സമ്മാനിച്ച അഗീകാരപത്രവും ഈ ഭരണസമിതിയ്‌ക്ക ്‌മാത്രം അവകാശപെട്ടതാണ്‌. തന്റെ ഈവിജയത്തിന്‌ ജിബിനന്ദിപറയുന്നത്‌ തന്റെ വലംകൈ ആയിരുന്ന ട്രഷറര്‍ സണ്ണിവാലിപ്ലക്കല്‍, സെക്രട്ടറി സ്വപ്‌ന രാജേഷ്‌, ജോണ്‍ ജോര്‍ജ്‌, മാലിനി നായര്‍,നന്ദിനി മേനോന്‍, ഡോക്ടര്‍ നീനഫിലിപ്പ്‌. സോബിന്‍ ചാക്കോ, ജയന്‍ ജോസഫ്‌, ജെയിംസ്‌ ജോര്‍ജ്‌, ഹരിരാജന്‍, ജോസഫ്‌ ഇടിക്കുള എന്നിവരോടാണ്‌. പലപരിപാടികളിലും സ്‌പോണ്‌സേഴ്‌സ്‌, കോര്‍ഡിനേറ്റേഴ്‌സ്‌, അഭ്യുദയകാംഷികള്‍, മാധ്യമ സുഹൃത്തുക്കള്‍, ഉപദേശകര്‍ തുടങ്ങിപലരീതിയിലും സഹകരിച്ച ദിലിപ്‌ വര്‍ഗീസ്‌, അനിയന്‍ ജോര്‍ജ്‌, ഷീല ശ്രീകുമാര്‍,ജോ പണിക്കര്‍, സജി പോള്‍, ജയ്‌ കുളമ്പില്‍, ജോണ്‍ തോമസ്‌ (സോമന്‍),രുക്‌മണി പത്മകുമാര്‍, അലക്‌സ്‌ജോണ്‌, ജോയിച്ചന്‍ പുതുകുളം, മൊയ്‌തീന്‍ പുത്തന്‍ചിറ, രാജുപള്ളത്ത്‌,  സുനില്‍ ട്രൈസ്റ്റാര്‍, സജി കീക്കാടന്‍, അനില്‍ പുത്തന്‍ചിറ എന്നിവര്‍ക്ക്‌ കാഞ്ച്‌ഭരണസമിതി പ്രത്യേകം നന്ദിസമര്‍പിച്ചു. കാഞ്ച്‌ പൊതുയോഗവും തിരഞ്ഞെടുപ്പ്‌ ദിനവുമായ ജൂലൈ 13-ന്‌, സോക്കര്‍ മത്സരംകാണുവാനായി എല്ലാവര്‍ക്കും അവസരം ഒരുക്കുന്നതാണ്‌. കെ.എ.എന്‍.ജിയുടെ അടുത്ത ഭാരവാഹികള്‍ക്ക്‌ എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ട്‌....

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.