ഫിലഡല്‍ഫിയ. ഫോമയുടെ ആദ്യകാല പ്രവര്‍ത്തകനും, സ്ഥാപക കമ്മിറ്റി അംഗവുമായ സജി എബ്രഹാം, ഫോമാ നാഷണല്‍ അഡ്വൈസറി കൌണ്‍സില്‍ ചെയര്മാന് സ്ഥാനത്തേക്ക് മല്‍സരിക്കുന്നു. കഴിഞ്ഞ ഒന്നരപതിറ്റാണ്ട് നോര്‍ത്ത് അമേരിക്കയില്‍ മുഖ്യധാര രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തന ശൈലിയുമായി ഫ്രണ്ട്സ് ഓഫ് തിരുവല്ല, മലയാളി സമാജം ഒഫ് ന്യൂയോര്‍ക്ക്, ഇന്ത്യാ പ്രസ് ക്ലബ് ഒഫ് നോര്‍ത്ത് അമേരിക്ക എന്നീ പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോമാ ന്യൂസിന്റെ ആദ്യ ചീഫ് എഡിറ്റര്‍ കാര്‍ണിവല്‍ ഗോറിയില്‍ വിജയകരമായി അരങ്ങേറിയ കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ എന്നീ നിലകളിലും തനതായ കഴിവുകള്‍ തെളിയിച്ചിട്ടുള്ള സജി എബ്രഹാം, നിലവില്‍ ഫോമാ നാഷണല്‍ അഡ്വൈസറി കൌണ്‍സില്‍ വൈസ് ചെയര്‍മാനാണ്. സംഘടനാ നേതാക്കളുമായും, പ്രവര്‍ത്തകരുമായും വളരെ ബന്ധങ്ങള്‍ പുലര്‍ത്തുന്നതിലും സംഘടനയുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലും അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ ഫോമയ്ക്ക് ശാഖകള്‍ തുടങ്ങുന്നതിലും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. പ്രവര്‍ത്തന പരിചയവും സംഘടനാ പാടവവും കൈമുതലായുള്ള സജി എബ്രഹാം ഫോമാ നാഷണല്‍ അഡ്വൈസറി കൌണ്‍സില്‍ ചെയര്മാന് സ്ഥാനത്തേക്ക് കടന്നുവരുന്നത്, ഫോമയുടെ ഭാവി പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് വിവിധ റീജിയണുകളില്‍ നിന്നുള്ള സംഘടനാ നേതാക്കളും പ്രവര്‍ത്തകരും പ്രത്യാശ പ്രകടിപ്പിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
Comments