You are Here : Home / USA News

ബ്രദര്‍ ഡാമിയന്‍ ന്യൂയോര്‍ക്കില്‍ പ്രസംഗിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 15, 2014 09:21 hrs UTC


    

ന്യൂയോര്‍ക്ക്‌: കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ കൊച്ചി `ബ്ലെസ്സിംഗ്‌ സെന്ററിന്റെ' സ്ഥാപക പാസ്റ്ററും, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്‌ `ബ്ലെസ്സിംഗ്‌ ടുഡേ' ടിവി പ്രോഗ്രാമിലൂടെയും, `ബ്ലെസ്സിംഗ്‌ ഫെസ്റ്റിവല്‍' പ്രാര്‍ത്ഥനാ യോഗത്തിലൂടെയും സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ഷമാ ഡാമിയനും ന്യൂയോര്‍ക്കില്‍ ക്രമീകരിച്ചിരിക്കുന്ന ഏകദിന `ബ്ലെസ്സിംഗ്‌ ഫെസ്റ്റിവലില്‍' ദൈവ വചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതുമാണ്‌.

ജൂലൈ 12-ന്‌ വൈകിട്ട്‌ 5.30-ന്‌ ഇമ്മാനുവേല്‍ യൂണിയന്‍ ചര്‍ച്ചില്‍ (Immanuel Union Church, 693 Jewett Ave, Staten Island Newyork 10314) നടക്കുന്ന യോഗത്തിലേക്ക്‌ ജാതി-മതഭേദമെന്യേ ഏവര്‍ക്കും സ്വാഗതം. ബ്രദര്‍ ഡാമിയനേയും, സിസ്റ്റര്‍ ഷമാ ഡാമിയനേയും നേരില്‍ കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും പ്രത്യേക അവസരമുണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.themasterministries.org, themasterministries.org. Mr. Saji 347 834 7663.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.