You are Here : Home / USA News

ഇന്ത്യന്‍ ക്രിസ്‌ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ ഫിലാഡല്‍ഫിയായില്‍ നിലവില്‍ വരും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 12, 2014 09:51 hrs UTC



ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും പ്രാന്ത പ്രദേശങ്ങളിലുമായി വാര്‍ധക്യത്തിലേക്ക്‌ പ്രവേശിക്കുന്ന മലയാളി സമൂഹത്തിന്റെ ഒന്നാം തലമുറയ്‌ക്കു പുതിയ സാഹചര്യങ്ങളില്‍ വെല്ലുവിളികളെ നേരിടുന്നതിനും രണ്ടാം തലമുറയ്‌ക്കു ആശ്വാസമേകി ആത്മീക, സാമൂഹിക സാംസ്‌കാരിക മൂല്യങ്ങള്‍ അവരെ നിലനിര്‍ത്തുവാനും, സഭയ്‌ക്കും സമൂഹത്തിനും കൊള്ളാവുന്ന ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുവാനും ഒരു സാമൂഹിക കേന്ദ്രം അത്യന്താപേക്ഷിതമാണെന്ന്‌ ഫാ. എം. കെ. കുര്യാക്കോസ്‌ പറഞ്ഞു.

ഫിലാഡല്‍ഫിയ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ആസൂത്രണം ചെയ്‌തുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്രിസ്‌ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ 2014 ലെ പ്രഥമ യോഗത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു പ്രൊജക്ട്‌ കോര്‍ഡിനേറ്റര്‍ കൂടിയായ ഫാ. എം. കെ. കുര്യാക്കോസ്‌.

ഇന്ത്യന്‍ ക്രിസ്‌ത്യന്‍ കമ്മ്യൂണിറ്റി സെന്റെറിന്റെ എക്‌സിക്യൂട്ടീവ്‌ കമ്മറ്റി 2014 ആദ്യ യോഗത്തില്‍ ഫിലാഡല്‍ഫിയ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ പുതിയ ചെയര്‍മാന്‍ റവ. എം. ഇ. ഷാജി അദ്ധ്യക്ഷത വഹിച്ചു.

കമ്മ്യൂണിറ്റി സെന്ററിന്റെ വ്യത്യസ്‌ത മേഖലകളിലെ പ്രവത്തനങ്ങളുടെ വിശദീകരണങ്ങളില്‍ യോഗം ചര്‍ച്ച ചെയ്‌തു ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്‌തു.

ജൂണ്‍ 29ന്‌ ചേരുന്ന പ്രൊജക്ട്‌ കമ്മിറ്റിയുടെ പോതുയോഗത്തില്‍ റവ. സന്തോഷ്‌ മാത്യുവിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സ്‌പിരിച്വല്‍ ഗൈഡന്‍സ്‌ സര്‍വ്വീസിന്റെ പദ്ധതി സമര്‍പ്പിക്കും. വ്യത്യസ്‌ത പ്രായ പരിധിയില്‍പെട്ട മലയാളി സമൂഹത്തിനു പ്രയോജനപ്രദമായ രീതിയില്‍ ഈ പദ്ധതി ആസൂത്രണം ചെയ്യുമെന്ന്‌ പ്രവര്‍ത്തകര്‍ അറിയിച്ചു.

യോഗത്തില്‍ മുന്‍ ചെയമാന്‍ ഫാ. കെ. കെ. ജോണ്‍, പ്രൊജക്ട്‌ സെക്രട്ടറി ലൈല അലക്‌സ്‌, പ്രൊജക്ട്‌ ടസ്റ്റി വിന്‍സന്റ്‌ ഇമ്മാനുവേല്‍, ഫെല്ലോഷിപ്പ്‌ സെക്രട്ടറി ആനീസ്‌ മാത്യു, പ്രൊജക്ട്‌ പി.ആര്‍.ഓ ദാനിയേല്‍ പി. തോമസ്‌, അഡ്വക്കേറ്റ്‌ ബാബു വര്‍ഗിസ്‌, പ്രോജക്ട്‌ ജോയിന്റ്‌ സെക്രട്ടറി ജീമോന്‍ ജോര്‍ജ്‌ , ഫെല്ലോഷിപ്പ്‌ ജോയിന്റ്‌ സെക്രട്ടറി സന്തോഷ്‌ എബ്രഹാം, മുന്‍ സെക്രട്ടറി ചെറിയാന്‍ കോശി എന്നിവര്‍ പങ്കെടുത്തു.

ലൈല അലക്‌സ്‌ സ്വാഗതവും ദാനിയേല്‍ പി. തോമസ്‌ കൃതജ്ഞതയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.