You are Here : Home / USA News

ബ്രോങ്ക്‌സ് ദേവാലയം ഇനി ഫൊറോന, ഫാ.ജോസ് കണ്ടത്തിക്കുടി ഫൊറോനി വികാരി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, June 06, 2014 07:31 hrs UTC



ന്യൂയോര്‍ക്ക് : വിശ്വാസികള്‍ക്ക് ആഹ്‌ളാദത്തിന്റെ ധന്യനിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട്, ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം ജൂണ്‍ ഒന്നാം തീയതി ഞായറാഴ്ച ഫൊറോന ആയി ഉയര്‍ത്തപ്പെട്ടു. ചിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ഇതു സംബന്ധിച്ച ഉത്തരവ്, രൂപതാ പ്രൊക്യൂറേറ്റര്‍ റവ.ഫാ.പോല്‍ ചാലിശ്ശേരി വി.കുര്‍ബാന മുന്നോടിയായി ദേവാലയത്തില്‍ വായിച്ചു. അതൊടൊപ്പം ഫാ.കണ്ടത്തിക്കുടിയെ ഫൊറോന വികാരിയായി നിയമിച്ചുകൊണ്ടുള്ള ബിഷപ്പിന്റെ ഉത്തരവും നൂറുകണക്കിനു വിശ്വാസികളെ സാക്ഷിയാക്കി വായിച്ചു. തുടര്‍ന്ന് ഫൊറോന വികാരി ഫാ.ജോസ് കണ്ടത്തിക്കുടിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച സമൂഹ ബലിയില്‍, രൂപതാ പ്രെക്യുറേറ്റര്‍ ഫാ.പോള്‍ ചാലിശ്ശേരി, ബ്രോങ്ക്‌സ് ഫൊറോനയുടെ കീഴില്‍ വരുന്ന ഇടവകകളിലെ വികാരിമാരായ ഫാ.തദേവൂസ് അരവിന്ദത്ത്(റോക്ക്‌ലാന്റ്), ഫാ.ലിഗോറി ജോണ്‍സണ്‍(ലോങ്‌ഐലന്റ്), ഫാ.ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍(കണക്ടിക്കട്ട്), ഫാ.ജേക്കബ് കട്ടക്കല്‍, ഫാ. അഗസ്റ്റ്യന്‍ പുത്തന്‍ പുരയ്ക്കല്‍, ഫാ. ജോണ്‍ പുന്നകുന്നേല്‍, ഫാ. റോയിസന്‍മേനോലിക്കല്‍ എന്നീ വൈദീകര്‍ സഹകാര്‍മ്മികരും ആയിരുന്നു.

ബ്രോങ്ക്‌സ് ഇടവക ഫൊറോന ആകുമ്പോള്‍ ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്. ബ്രോങ്ക്‌സ് ഫൊറോനയുടെ കീഴില്‍ വരുന്ന ദേവാലയങ്ങള്‍ എല്ലാം(കണക്ട്ടിക്കെട്ട് ഒഴിച്ച്) സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയ ഫാ.ജോസ് കണ്ടത്തിക്കുടി തന്നെയാണ് ഫൊറോന വികാരി ആയത്. മാത്രമല്ല, 2002 ല്‍ ബ്രോങ്ക്‌സ് ഇടവക രൂപീകരണത്തിനു നേതൃത്വം നല്‍കിയ ജോസച്ചന്‍ തന്നെയാണ് കഴിഞ്ഞ 12 വര്‍ഷമായി ഈ ഇടവകയെ നയിക്കുന്നതും. 2002 മാര്‍ച്ച് 24 ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് ആശീര്‍വദിച്ച് ബ്രോങ്ക്‌സ് ഇടവകയുടെ വളര്‍ച പ്രശംസനീയമാണ്. ബ്രോങ്ക്‌സ് ഇടവകയിലെ ബൈബിള്‍ ക്ലാസുകള്‍ വളരെ പ്രസിദ്ധമാണ്. ഒമ്പത് വാര്‍ഡുകളിലും, എല്ലാ മാസവും നടന്നു വരുന്ന ബൈബിള്‍ പഠന ക്ലാസുകള്‍, ഇടവക സന്ദര്‍ശിച്ച ബിഷപ്പുമാരുടെയും, വൈദികരുടെയും ഒട്ടേറെ പ്രശംസ നേടിയിട്ടുണ്ട്. 101-#ാ#ം ബൈബിള്‍ പഠനക്ലാസ് ഉദ്ഘാടനം ചെയ്തത്, മാര്‍ ബോസ്‌കോ പുത്തുരാണ്. ചിക്കാഗോ രൂപതയിലെ പ്രഥമ സെമിനാരി വിദ്യാര്‍ത്ഥിയായ കെവിന്‍ മുണ്ടക്കല്‍ ഈ ഇടവകാംഗമാണ്.

കൂടാതെ ഇടവകയിലെ, എസ്.എം.സി.സി., കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, സെന്റ്. വിന്‍സന്റ് ഡിപോള്‍ സൊസൈറ്റി, ചെറുപുഷ്പ മിഷന്‍ ലീഗ് തുടങ്ങിയ ആത്മായ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണ്.

കൈക്കാരന്‍ സണ്ണി കൊല്ലറക്കല്‍, രൂപതയുടെ പ്രതിനിധിയായി വന്ന ഫാ.പോള്‍ ചാലിശ്ശേരിയെ ബൊക്കെ നല്‍കി ദേവാലയത്തില്‍ സ്വീകരിച്ചു. സഖറിയാസ് ജോണ്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഷോളി കുമ്പിളുവേലി ബ്രോങ്ക്‌സ് ഇടവകയുടെ ചരിത്രവും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. തുടര്‍ന്ന് ഫാ.ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍, ഫാ.ജേക്കബ് കട്ടക്കല്‍, ഫാ.ജോണ്‍പുന്നകുന്നേല്‍, അസി.വികാരി ഫാ.റോയിസന്‍ മേനോലിക്കല്‍, യൂത്ത് പ്രതിനിധി ജോണ്‍ വാളിപ്ലാക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. ആന്റണി കൈതാരം കൃതജ്ഞത പ്രകടിപ്പിച്ചു. ജോബി കീടാരത്തിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.