You are Here : Home / USA News

മിസ്‌ ഫോമയെ മംമ്‌താ മോഹന്‍ദാസ്‌ കിരീടമണിയിക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, May 26, 2014 12:51 hrs UTC

ഫിലാഡല്‍ഫിയ: ഫോമയുടെ നാലാമത്‌ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വാലി ഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂണ്‍ 26 മുതല്‍ 29 വരെ അരങ്ങേറുമ്പോള്‍ മലയാള സിനിമയുടെ പ്രിയപ്പെട്ട നടി മംമ്‌താ മോഹന്‍ദാസ്‌ എല്ലാ കണ്‍വന്‍ഷന്‍ ദിനങ്ങളിലും പങ്കെടുത്ത്‌ ആവേശം പകരുന്നു. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ, ഹിന്ദി സിനിമകളില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം നായികാ പദവി അലങ്കരിക്കുന്ന മംമ്‌ത ഒട്ടേറെ സിനിമകളില്‍ ഹിറ്റ്‌ ഗാനങ്ങളും ആലപിച്ചിട്ടുണ്ട്‌. 2010-ല്‍ മലയാളത്തിലെ മികച്ച നടി, 2008-ല്‍ തെലുങ്കിലെ മികച്ച പിന്നണി ഗായിക തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മംമ്‌ത മമ്മൂട്ടിയുടെ നായികയായി ബസ്‌ കണ്ടക്‌ടര്‍, സുരേഷ്‌ ഗോപിയുടെ നായികയായി അത്ഭുതം, ലങ്ക, ജയറാമിന്റെ നായകയായി ഡ.ഐ.ജി ചന്ദ്രലേഖ, മോഹന്‍ലാലിന്റെ നായികയായി സെല്ലുലോയിഡ്‌, ദിലീപിന്റെ നായികയായി ബിഗ്‌ ബോസ്‌ തുടങ്ങി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഒട്ടേറെ സിനിമകളില്‍ മികച്ച നായികാപദവി കൈകാര്യം ചെയ്‌തുവരുന്നു. കൂടാതെ `ഡാഡി മമ്മി വീട്ടിലില്ല....' എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനം ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്ക്‌ സമ്മാനിച്ച മംമ്‌ത, ഒട്ടേറെ ഗാനങ്ങളാണ്‌ ഫോമാ കണ്‍വന്‍ഷനില്‍ ആലപിക്കുന്നത്‌.

 

ഫോമയുടെ ബ്യൂട്ടി പേജന്റായി തെരഞ്ഞെടുക്കപ്പെടുന്ന മിസ്‌ ഫോമയെ കിരീടമണിയിക്കുന്നത്‌ മംമ്‌താ മോഹന്‍ദാസ്‌ ആയിരിക്കും. 16 വയസ്സുമുതല്‍ 25 വയസ്സുവരെ പ്രായമുള്ള എല്ലാ മലയാളി പെണ്‍കുട്ടികള്‍ക്കും മിസ്‌ ഫോമ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കുസുമം ടൈറ്റസ്‌ (253 797 0250), ഡോ. നിവേദ രാജന്‍ (302 456 1709), ഷെറില്‍ തോമസ്‌ (832 660 1729).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.