You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് സെമിനാര്‍ വിജയകരം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, May 24, 2014 07:44 hrs UTC



ഡാലസ്: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ (IANA-NT ) നേതൃത്വത്തില്‍ ഡാലസില്‍ ഡയബെറ്റിസിനെ പറ്റി പ്രത്യേക സെമിനാര്‍ നടത്തി.

കരോള്‍ട്ടന്‍ രുചി പാലസില്‍ നഴ്‌സുമാര്‍ക്കായി നടന്ന ഈ സെമിനാറില്‍ ഡയബെറ്റിസ് എജ്യുകേറ്റര്‍ നാന്‍സി ഡ്രോബിക്കി, അനിത ലിറ്റി എന്നിവര്‍ നേതൃത്വം നല്‍കി. നഴ്‌സിംഗ് ലൈസന്‍സ് പുതുക്കുവാനുള്ള ക്രഡിറ്റ് അവേഴ്‌സിനു നഴ്‌സുമാരെ സഹായിക്കുന്നതായിരുന്നു സെമിനാര്‍.

ജെസ്സി പോള്‍ ഞച , ങടച സെമിനാര്‍ കോഓര്‍ഡിനേറ്റര്‍ ആയിരുന്നു. നവംബര്‍ 8 നു ഇനി അടുത്ത സെമിനാര്‍ നടക്കും. എല്ലാ നേഴ്‌സുമാരെയും ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി പബ്ലിക് റിലേഷന്‍ കോര്‍ഡിനേറ്ററും സംഘടനയുടെ പ്രഥമ പ്രസിഡന്റുമായ ഏലിക്കുട്ടി ഫ്രാന്‍സീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.