You are Here : Home / USA News

ജിമ്മി ജോര്‍ജ്‌ സ്‌മാരക വോളിബോള്‍ മാമാങ്കം ആദ്യമായി വാഷിംഗ്‌ടണില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 20, 2014 09:07 hrs UTC


    

വാഷിംഗ്‌ടണ്‍ ഡി.സി: നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി വോളിബോള്‍ പ്രേമികളുടെ സംഘടനയായ കെ.വി.എല്‍.എന്‍.എ (കേരളാ വോളിബോള്‍ ലീഗ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക)യുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ജിമ്മി ജോര്‍ജ്‌ സ്‌മാരക വോളിബോള്‍ ടൂര്‍ണമെന്റിനു ചരിത്രത്തില്‍ ആദ്യമായി വാഷിംഗ്‌ടണ്‍ നഗരം ആതിഥ്യമരുളുന്നു. മെമ്മോറിയല്‍ ഡേ അവധി ദിവസങ്ങളായ 24,25 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 7.30 വരെ യൂണിവേഴ്‌സിറ്റി ഓഫ്‌ മേരിലാന്റ്‌ കോളജ്‌ പാര്‍ക്ക്‌ കാമ്പസിലെ റിച്ചി കൊളീസിയമാണ്‌ ഈ 26-മത്‌ ടൂര്‍ണമെന്റിന്‌ വേദിയാകുന്നത്‌.

ജിമ്മി ജോര്‍ജിന്റെ സഹോദരനായ ജോസ്‌ ജോര്‍ജ്‌ ആയിരിക്കും (റിട്ട. ഐ.ജി, കേരളാ പോലീസ്‌) ഉദ്‌ഘാടന ചടങ്ങുകളിലെ മുഖ്യാതിഥി. യു.എസിലേയും കാനഡയിലേയും പതിമൂന്ന്‌ ടീമുകളാണ്‌ ഇത്തവണ മത്സരത്തില്‍ മാറ്റുരയ്‌ക്കുന്നത്‌.

ഈവര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ആതിഥേയരായ ബി.ഡബ്ല്യു കിംഗ്‌സും, കെ.വി.എല്‍.എന്‍.എയും എല്ലാ കായിക പ്രേമികളേയും ഈ വോളിബോള്‍ ഉത്സവത്തിലേക്ക്‌ സ്വാഗതം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.