You are Here : Home / USA News

സ്റ്റീഫന്‍ ദേവസി സ്വന്തം ബാന്‍ഡുമായി അമേരിക്കയില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, May 12, 2014 10:29 hrs UTC


ന്യുജഴ്സി . കീബോര്‍ഡില്‍ സംഗീതത്തിന്റെ മാന്ത്രിക ധ്വനി പടര്‍ത്തി സംഗീത ആരാധകരെ ആസ്വാദനത്തിന്റെ സപ്ത ലോകത്തേക്ക് നയിക്കുന്ന സ്റ്റീഫന്‍ ദേവസിയും  സംഘവും അമേരിക്കന്‍ മലയാളികളെ സംഗീത മഴയില്‍ നനയ്ക്കുവാനെത്തുന്നു. കീബോര്‍ഡില്‍ സംഗീത വിസ്മയം തീര്‍ക്കുന്ന ലോക പ്രശസ്തനായ സ്റ്റീഫന്‍ ദേവസിയുടെ സോളിഡ് ഫ്യൂഷന്‍ ബാന്‍ഡ് ആദ്യമായാണ് അമേരിക്കയില്‍ എത്തുന്നത്. 'റിയാ ട്രാവല്‍സ് സ്നേഹ സംഗീതം 2014 ന്റെ ആദ്യ പ്രോഗ്രാം മേയ് 31 ന് ന്യുയോര്‍ക്കിലെ യോര്‍ക്ക് കോളേജ് പെര്‍ഫോമിങ് ആര്‍ട്സ് സെന്ററില്‍ അരങ്ങേറും. ന്യുജഴ്സിയിലെ കാര്‍വിംഗ് മൈന്‍ഡ് എന്റര്‍ടെയ്ന്‍ മെന്റാണ് പരിപാടിയുടെ സംഘാടകര്‍. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലും കാനഡയിലും അവതരിപ്പിക്കുന്ന സംഗീത പരിപാടി ആസ്വാദകരുടെ മനം കവരുമെന്നുറപ്പ്. സംഗീത സന്ധ്യയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കാര്‍വിംഗ് മൈന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ പ്രസിഡന്റ് ഗില്‍ബര്‍ട്ട് ജോര്‍ജ് കുട്ടി അറിയിച്ചു. എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും മേയ് അവസാനത്തോടെ അമേരിക്കയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം കെ. ജി. മാര്‍ക്കോസ് - ബിനോയ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുളള ഡിവോഷണല്‍ ഗാനപരമ്പര അമേരിക്കയിലുടനീളം നടത്തി ഗാനാസ്വാദകരുടെ പ്രശംസയേറ്റു വാങ്ങിയ ഗില്‍ബര്‍ട്ടിന്റെ 2014 ലെ ഉപഹാരമാണ് 'റിയാ ട്രാവല്‍സ് സ്നേഹ സംഗീതം 2014.

ലണ്ടനില്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രായില്‍ പങ്കെടുത്തിട്ടുളള ഏക ഇന്ത്യന്‍ പിയാനിസ്റ്റ് ആയ സ്റ്റീഫന്‍ ദേവസിക്ക് യമഹ ഇന്‍സ്ട്രമെന്റ് കമ്പനി ഔദ്യോഗിക കീബോര്‍ഡിസ്റ്റായി അംഗീകരിച്ചുളള പദവി നല്‍കിയിട്ടുണ്ട്. അനേക വിശിഷ്ട പദവികള്‍ക്കൊപ്പം മൂന്നു മാര്‍പാപ്പാമാരുടെ മുമ്പില്‍ സംഗീത വിസ്മയം ഒരുക്കിയ ആദ്യത്തെ ഇന്ത്യാക്കാരന്‍ കൂടിയാണ് സ്റ്റീഫന്‍ ദേവസി.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പി. കെ. ദേവസിയുടെയും സൂസി ദേവസിയുടേയും മകനായി 1981 ഫെബ്രുവരി 23 നാണ് ഇദ്ദേഹം ജനിച്ചത്. ലെസ്ലി പീറ്റര്‍ ആണ് സംഗീതത്തില്‍ ഇദ്ദേഹത്തിന്റെ ഗുരു.

പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തൃശൂര്‍ ചേതന മ്യൂസിക് അക്കാഡമിയില്‍ പിയാനോ കോഴ്സിന് ചേര്‍ന്നു. ഇവിടെ നിന്നും ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ്് മ്യൂസിക്കിന്റെ അംഗീകൃത കോഴ്സില്‍ പിയാനോ ഉയര്‍ന്ന മാര്‍ക്കോടെ  വിജയിച്ചു. ഈ സ്കോര്‍ ഏഷ്യയിലെ തന്നെ റെക്കോര്‍ഡ് ആണ്. പതിനെട്ടാം വയസില്‍ ഗായകന്‍ ഹരിഹരന്റെ ട്രൂപ്പില്‍ അംഗമായി. തുടര്‍ന്ന് എല്‍. സുബ്രഹ്മണ്യം, ശിവമണി, സക്കീര്‍ ഹൂസൈന്‍, അംജദ് അലിഖാന്‍, എം. ആര്‍. റഹ്മാന്‍, യു. ശ്രീനിവാസ് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

പത്തൊമ്പതാം വയസില്‍ ഗായകന്‍ ഫ്രാങ്കോ, ഗിറ്റാറിസ്റ്റ് സംഗീത് എന്നിവരുമൊത്ത് സെവന്‍ എന്ന മ്യൂസിക് ബാന്‍ഡിനു രൂപം നല്‍കി. ഗോസ്പെല്‍ സംഗീത ഗ്രൂപ്പായ റെക്സ് ബാന്‍ഡിലെ കീബോര്‍ഡിസ്റ്റാണ് ഇദ്ദേഹം. ടൊറെന്റോയില്‍ വെച്ചു ലോകയുവ ദിനത്തിനോടനുബന്ധിച്ചു നടന്ന കോണ്‍ഫറന്‍സില്‍ ഭാരതത്തെ പ്രതിനിധാനം ചെയ്ത് റെക്സ് ബാന്‍ഡിനൊപ്പം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ മുമ്പില്‍ സംഗീതം അവതരിപ്പിച്ചു.

ഹരിഹരന്‍പിളള ഹാപ്പിയാണ് എന്ന ചിത്രത്തിനു മാത്രമാണ് ഇദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചത്. മറ്റു നിരവധി ചിത്രങ്ങളുടെ മ്യൂസിക് അറേഞ്ചര്‍ ആയി സ്റ്റീഫന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റൊമാന്‍സാ. ധസക്രഡ് ചാന്റ്സ് തുടങ്ങി ചില സംഗീത ആല്‍ബങ്ങളും സ്റ്റീഫന്‍ തയ്യാറാക്കിയിട്ടുണ്ട്.

സ്റ്റീഫന്‍ ദേവസിക്കൊപ്പം അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകന്‍ ബിനോയ് ചാക്കോ, ഐഡിയാ സ്റ്റാര്‍സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്‍റി, അമൃതാ സൂപ്പര്‍ സ്റ്റാര്‍ വിജയി ജോബി കുര്യന്‍, തെന്നിന്ത്യയിലെ പ്രശസ്ത ഗായിക സിസിലി ഏബ്രഹാം എന്നിവരും ഈ സംഗീത വിരുന്നിന് മാറ്റുകൂട്ടുന്നു. സ്റ്റീഫനു പുറമെ ജോസി ജോസ് (ഗിറ്റാര്‍), നിര്‍മ്മല്‍ സേവ്യര്‍(ഡ്രംസ്), ഷോമി ഡേവിഡ് (പെര്‍ക്കഷന്‍), ജോസ് പീറ്റര്‍ (ഫ്ലൂട്ട്, സാക്സോഫോണ്‍) തുടങ്ങിയ പ്രമുഖ സംഗീതജ്ഞരും ഈ സംഗീത യാത്രയെ മികവുറ്റതാക്കുന്നു.

ന്യുയോര്‍ക്കിലെ യോര്‍ക്ക് കോളേജ് പെര്‍ഫോമിങ് ആര്‍ട്സ് സെന്ററിലാണ് ഉദ്ഘാടന പരിപാടി. അതിനുശേഷം ന്യുജഴ്സി ലൊഡായിലുളള ഫെലിഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തിലാണ് അടുത്ത പരിപാടി, ജൂണ്‍ ഒന്നിന്. ന്യുയോര്‍ക്കിലെ സ്പ്രിങ് വാലി റാമപോ ഹൈസ്കൂളില്‍ ജൂണ്‍ ആറിന് അടുത്ത പരിപാടി, ജൂണ്‍ ഒന്നിന് ന്യുയോര്‍ക്കിലെ സ്പ്രിങ്വാലി റാമപോ ഹൈസ്കൂളില്‍ ജൂണ്‍ ആറിന് അടുത്ത പ്രോഗ്രാം. പിന്നീട് കാനഡയിലെ ഒന്റാറിയോ മീറ്റിങ് പ്ലേയ്സില്‍ ജൂണ്‍ ഏഴിന് സംഗീത നിശ അരങ്ങേറും. തുടര്‍ന്ന്  എട്ടിന് ഇല്ലിനോയിലേക്ക് തിരിച്ചെത്തുന്ന സംഗീത പരിപാടി കോപ്പര്‍നിക്കസ് സെന്ററിലാണ് അരങ്ങേറുന്നത്. ജൂണ്‍ 13 ന് ഒക്ലഹോമയിലാണ് അടുത്ത സ്റ്റേജ്. ഫസ്റ്റ് ക്രിസ്റ്റ്യന്‍ ചര്‍ച്ചാണ് വേദി. ടെക്സാസില്‍ ജൂണ്‍ 14 നും തൊട്ടടുത്ത ദിവസം 15 നും പരിപാടിയുണ്ട്.

 

 

ഡാലസ് സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ 14 നു നടക്കുന്ന പരിപാടിയെ തുടര്‍ന്ന് ഹൂസ്റ്റണിലെ ഇമ്മാനുവല്‍ സെന്ററിലാണ് സംഗീത മേളയ്ക്ക് അരങ്ങൊരുങ്ങുന്നത്. മിഷിഗണില്‍ ജൂണ്‍ 21 ന് ഫിറ്റ്സ് ജെറാള്‍ഡ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്കുശേഷം 22 ന് ക്നാനായ കമ്യുണിറ്റി സെന്ററില്‍ ഫ്ലോറിഡയിലാണ് സ്റ്റീഫന്‍ ദേവസിയുടെ നാദബ്രഹ്മത്തിന് വേദിയാവുക. 27 ന് പെന്‍സില്‍വേനിയായിലെ കിങ് ഓഫ് പ്രഷ്യവാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററിലും 28 ന് മേരിലാന്‍ഡ് ഹൈ പോയിന്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലും പരിപാടികള്‍ നടക്കും. തുടര്‍ന്ന് ഫിലാഡല്‍ഫിയായിലെ സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ജൂണ്‍ 29 നാണ് അടുത്ത പരിപാടി. ശേഷം ജൂലൈ നാലും അഞ്ചും കാനഡയിലേക്ക് തിരിക്കുന്ന സംഘം അവിടെ കാല്‍ഗറിയില്‍ നാലിന് സെയിറ്റ് ഓര്‍ഫ്യൂസ് തിയേറ്ററിലാണ് ആദ്യ പരിപാടി അവതരിപ്പിക്കുക. തുടര്‍ന്ന് അഞ്ചിന് കാനഡയിലെ എഡ്മന്റിലുളള ഗെയ്റ്റ്വേ അലയന്‍സില്‍ സ്റ്റീഫന്‍ ദേവസിയുടെ സംഗീതം അലയടിക്കും. തിരികെ കാലിഫോര്‍ണിയയില്‍ ജൂലൈ ആറിന് എത്തുന്ന സംഘം അവിടെ ദി ഫസ്റ്റ് ചര്‍ച്ച് ഓഫ് നസ്രേനിലാണ് പരിപാടി അവതരിപ്പിക്കുക.

കാര്‍വിംഗ് മൈന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് അവതരിപ്പിക്കുന്ന 'റിയാ ട്രാവല്‍സ് സ്നേഹ സംഗീതം 2014 ന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഗില്‍ബര്‍ട്ട് ജോര്‍ജ്കുട്ടി : 201 926 7477. ന്ദന്ദന്ദ.്യന്റത്സത്മദ്ധnദ്ദണ്ഡദ്ധnന്ഥ്ര.്യഗ്നണ്ഡ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.