You are Here : Home / USA News

ഫാ. ഫിലിപ്പ് ചാവറക്ക് എസ്.ബി അലമ്‌നൈയുടെ വിട

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 01, 2014 09:31 hrs UTC


    
ഷിക്കാഗോ: ആത്മീയ വരങ്ങളാല്‍ ആലംകൃതനും ധന്യമായ ദൈവനിയോഗത്തിന്റെ പരിവേഷവുമായിരുന്ന ഫാ. ഫിലിപ്പ് ചാവറ (ഫിലിപ്പച്ചന്‍-87) ഏപ്രില്‍ 28, തിങ്കളാഴാഴ്ച വിടചൊല്ലി. പരേതന്‍ ചങ്ങനാശ്ശേരി അതിരൂപതാംഗവും, വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ കുടുംബാംഗവും, പരേതനായ ചാവറ ഔസേപ്പിന്റെ മകനുമാണ്.
 
ചങ്ങനാശ്ശേരി എസ്.ബി കോളേജ് ബര്‍സാര്‍, സുറിയാനി അദ്ധ്യാപകന്‍, സഹൃദയം ഹോസ്റ്റല്‍ വാര്‍ഡന്‍, കുറിച്ചി മൈനര്‍ സെമിനാരി അദ്ധ്യാപകന്‍, കുടമാളൂര്‍ ബ്ലസ്ഡ് അല്‍ഫോന്‍സാ സെന്റര്‍ (അഭയഭവന്‍) സ്ഥാപക ഡയറക്ടര്‍, കൂടാതെ നിരവധി പള്ളികളില്‍ വികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് വൈദീക ജീവിതത്തിനു പല പടവുകളുമുണ്ടെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ്.
 
ദൈവത്തിലും സഭയിലും അര്‍പ്പിച്ച വിശ്വാസത്തിലും തികഞ്ഞ അര്‍പ്പണബോധത്തോടും, ഉത്തരവാദിത്വത്തോടും കൂടി കൃത്യനിര്‍വ്വഹണം നടത്തി പരലോകത്തേക്ക് യാത്രതിരിക്കുന്നത് സഭയോടും പ്രത്യേകിച്ച് ചങ്ങനാശ്ശേരി അതിരൂപതയോടും തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടും നന്ദിയോടും കൂടിയാണ്.
 
സഭയോടും അതിരൂപതയോടും അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്ന ഗാഢബന്ധത്തിന്റെയും സുന്ദരമായ ചങ്ങാത്തത്തിന്റെയും വര പൂര്‍ത്തിയാക്കി പരലോകത്തിലേക്കു യാത്രയാവുന്ന ഫാ. ഫിലിപ്പ് ചാവറക്ക് ചങ്ങനാശ്ശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലമ്‌നൈയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട.
 
മൃതദേഹം ഇന്ന് 1:30-ന് കുടമാളൂര്‍ ബ്ലസ്ഡ് അല്‍ഫോന്‍സാ സെന്ററിലും (അഭയഭവന്‍) ആര്‍പ്പൂക്കര കരിപ്പയിലുള്ള സഹോദരപുത്രന്‍ സി.എന്‍. കുഞ്ഞച്ചന്റെ വസതിയിലും കൊണ്ടുവരും. സംസ്കാരം വെള്ളി 11:30-ന് വസതിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന്റെ കാര്‍മ്മികത്വത്തില്‍ ശുശ്രൂഷയ്ക്കു ശേഷം രണ്ടിന് ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കാര്‍മ്മികത്വത്തില്‍ കുടമാളൂര്‍ സെന്റ് മേരീസ് ഫെറോനാ പള്ളിയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.