You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ മേരിസില്‍ ഓശാന തിരുനാള്‍ ആചരിച്ചു

Text Size  

Story Dated: Friday, April 18, 2014 09:13 hrs UTC

സാജു കണ്ണമ്പള്ളി


ഷിക്കാഗോ : ക്രിസ്‌തുരാജന്‍ വിനയാത്വിതനായി കഴുതക്കുട്ടിയുടെ പുറത്ത്‌ എഴുന്നെള്ളി ജറുസലെം ദേവാലയത്തില്‍ പ്രവേശിച്ചതിന്റെ ഓര്‍മ ആചരിച്ചുകൊണ്ട്‌, ലോക െ്രെകസ്‌തവര്‍ക്കൊപ്പം സെന്റ്‌ മേരീസ്‌ ക്‌നാനായ ഇടവകയിലും ഓശാന ഭക്തിപൂര്‍വം ആചരിച്ചു.

രാവിലെ പത്തുമണിക്ക്‌ പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്കുശേഷം വികാരി ഫാ എബ്രഹാം മുത്തോലത്ത്‌ കുരുത്തോല വെഞ്ചരിച്ച്‌ വിശ്വാസികള്‍ക്ക്‌ കുരുത്തോല വിതരണം ചെയ്‌തു.തുടര്‍ന്ന്‌ കുരുത്തോലകളേന്തി പ്രദക്ഷിണമായി വൈദികരും വിശ്വാസികളും പ്രധാന വാതിലിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു. വികാരി ഫാ എബ്രഹാം മുത്തോലത്ത്‌ ഓശാന സന്ദേശം നല്‍കി . ആയിരത്തി അഞ്ഞൂറോളം വിശ്വാസികളും കുട്ടികളും ഓശാന ശുശ്രുഷയില്‍ പങ്കെടുത്തു.

ജിനോ കക്കട്ടില്‍, ടോമി ഇടത്തില്‍ , തോമസ്‌ ഐക്കരപറമ്പില്‍, ബിജു കണ്ണച്ചാ പറമ്പില്‍, ജോയിസ്‌ മറ്റത്തികുന്നേല്‍ , ജോണി കുട്ടി പിള്ളവീട്ടില്‍, മത്തച്ചന്‍ ചെമ്മാച്ചേല്‍, ജോസ്‌ ഐക്കരപറമ്പില്‍, സി സേവിയര്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.