You are Here : Home / USA News

മിസ്‌പ പെന്തക്കോസ്‌തല്‍ അസംബ്ലി പ്രവര്‍ത്തനം ആരംഭിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 12, 2014 11:19 hrs UTC

ഷിക്കാഗോ: നേപ്പര്‍വില്‍, ഓസ്‌വീഗോ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി മിസ്‌പ പെന്തക്കോസ്‌തല്‍ അസംബ്ലി എന്ന പേരില്‍ ഒരു പുതിയ സഭ ഏപ്രില്‍ ആറിന്‌ പ്രവര്‍ത്തനം ആരംഭിച്ചു. ദീര്‍ഘവര്‍ഷങ്ങളിലെ പ്രാര്‍ത്ഥനയുടേയും പ്രവര്‍ത്തനങ്ങളുടേയും ഫലമായി 412 വാലന്റൈന്‍ റോഡിലുള്ള ചാക്കോ, അന്ന ദമ്പതികളുടെ ഭവനത്തിലാണ്‌ ആദ്യ സഭായോഗം നടന്നത്‌. വെള്ളിയാഴ്‌ചകളിലും മറ്റ്‌ ദിവസങ്ങളിലും പ്രാര്‍ത്ഥനാ കൂടിവരവുകളായ്‌ അനേക നാളുകളായി ഈ പ്രദേശത്തിന്‌ ഒരു അനുഗ്രഹമായിരുന്ന ഈ പ്രവര്‍ത്തനം, അനേകര്‍ക്ക്‌ ആശ്വാസത്തിനും അനുഗ്രഹത്തിനും ഇടയാകും എന്നതില്‍ യാതൊരു സംശയവുമില്ല.

 

പാസ്റ്റര്‍ എബി മാത്യു കുടുംബമായി ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. പാസ്റ്റര്‍ എബി മാത്യു പ്രാര്‍ത്ഥിച്ച്‌ ആരംഭിച്ച ആദ്യ സഭാ യോഗത്തില്‍ ഷിക്കാഗോയിലെ ഇതര സഭകളില്‍ നിന്നും വിശ്വാസികള്‍ കടന്നുവന്നിരുന്നു. ബ്രദര്‍ ചാക്കോ ജോര്‍ജിന്റെ സമര്‍പ്പണ പ്രാര്‍ത്ഥനയ്‌ക്കുശേഷം പാസ്റ്റര്‍ മാത്യു തോമസ്‌ ദൈവവചനത്തില്‍ നിന്ന്‌ സംസാരിച്ചു. മിസ്‌പ അസംബ്ലിയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ താത്‌പര്യപ്പെടുന്നവരും പ്രാര്‍ത്ഥന ആവശ്യമുള്ളവരും പാസ്റ്റര്‍ എബി മാത്യു, ചാക്കോ ജോര്‍ജ്‌ എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.